വമ്പന്‍ സെറ്റപ്പ് ലാലേട്ടന്റെ ആഡംബര തിയറ്റര്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍! അതും വീട്ടില്‍..

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 2. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം വിജയകരമായി സ്ക്രീനിംഗ് തുടരുകയാണ്. ഇപ്പോഴിതാ വീട്ടിലെ തിയേറ്ററിലിരുന്ന് കുടുംബത്തോടൊപ്പം ‘ദൃശ്യം 2’ കാണുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്ആയിരിക്കുന്നത്. .ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തിയറ്ററിന്റെ മുന്‍ നിരയില്‍ തന്നെ ഇരിക്കുന്ന പ്രണവിനെയും വിസ്മയയെയും വീഡിയോയില്‍ കാണാം. പുറത്ത് വന്ന് നിമിഷങ്ങള്‍!ക്കുള്ളില് വീഡിയോ വൈറലായി കഴിഞ്ഞു.
അതെ സമയം സംവിധായകന് ജീത്തു ജോസഫിനെയും മോഹന്‍ലാലിനെയും അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. നല്ല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്റെ തെളിവാണ് ദൃശ്യത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ കുറിച്ചിരുന്നു. അത്യധികമായ സന്തോഷമാണ് ദൃശ്യത്തിന് ലഭിക്കുന്ന വലിയ പ്രതികരണം ഉണ്ടാക്കുന്നത്. ചിത്രം കണ്ടവര്‍ പലരും സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും അഭിനന്ദനം അറിയിക്കുന്നുണ്ട്.
നല്ല ചിത്രങ്ങളിലെ എന്നും ലോകത്തുള്ള സിനിമ സ്നേഹികള്‍ എന്നും അഭിനന്ദിക്കാനും, പിന്തുണയ്ക്കാനും ഉണ്ടാകും എന്ന യാഥാര്‍ത്ഥ്യമാണ് ദൃശ്യം 2വിന്റെ വിജയത്തിലൂടെ അരക്കിട്ട് ഉറപ്പിക്കുന്നത്. കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഈ സിനിമയെ സ്നേഹിക്കുന്ന സമൂഹത്തിന്റെ സ്നേഹവും പിന്തുണയും ഞങ്ങളെ പ്രേരിപ്പിക്കും. സ്നേഹം വാരിവിതറുന്ന എല്ലാവര്ക്കും നന്ദി, ടീം ദൃശ്യത്തിലെ എല്ലാവരുക്കും പ്രത്യേകിച്ച്. മുഴുവന്‍ ടീമിനും എന്റെ നന്ദിയും അഭിനന്ദനങ്ങളും. ആമസോണ്‍ പ്രൈമിനും, അതുവഴി സിനിമകണ്ട ലോകത്തുള്ള എല്ലാവര്ക്കും നന്ദിയെന്നും താരം കുറിച്ചിരുന്നു. ഏതായാലും സിനിമയെക്കാളേറെ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് മോഹന്‍ലാലിന്റെ വീട്ടിലെ തിയറ്ററും സൗകര്യങ്ങളുമാണ്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...