Connect with us

ദൃശ്യം 2 വിന്റെ വിജയത്തിന് കാരണം ഡിജിറ്റല്‍ ഇന്ത്യയും നോട്ടു നിരോധനവും; സന്ദീപ് വാര്യര്‍

Malayalam

ദൃശ്യം 2 വിന്റെ വിജയത്തിന് കാരണം ഡിജിറ്റല്‍ ഇന്ത്യയും നോട്ടു നിരോധനവും; സന്ദീപ് വാര്യര്‍

ദൃശ്യം 2 വിന്റെ വിജയത്തിന് കാരണം ഡിജിറ്റല്‍ ഇന്ത്യയും നോട്ടു നിരോധനവും; സന്ദീപ് വാര്യര്‍

മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രം ദൃശ്യം 2വിന്റെ വിജയത്തിന് പിന്നില്‍ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല എന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.

ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം . ആദ്യ സിനിമ പോലെ തന്നെ സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍. മലയാള സിനിമ പുതിയൊരു നോര്‍മലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്.

ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും . ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല.

2016ലെ ഡിമോണിറ്റൈസേഷന്‍, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ സഹായിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗ്.

More in Malayalam

Trending