റിതുവിന്റെ രഹസ്യ നീക്കം എന്തായിരിക്കും? ബിഗ് ബോസ്സിൽ സൈലൻ്റെ പ്ലെയറാകുന്നു

ബിഗ് ബോസ് തുടങ്ങി ഏകദേശം ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ മത്സരാർത്ഥികളുടെ ജയിക്കാനുള്ള വീറും വാശിയും കൂടിവരുകയാണ്. എല്ലാ മത്സരാർത്ഥികളും ഒന്നിനൊന്ന് മെച്ചമാണെന്ന് പറയാതിരിക്കാൻ വയ്യ. അതുകൊണ്ടുതന്നെ മത്സരാര്‍ഥികള്‍ തമ്മിലുള്ള പോരാട്ടം കടുപ്പമേറിയതാവുകയാണ്. ഓരോരുത്തരും തങ്ങളുടെ നിലനില്‍പ്പ് മുന്നില്‍ കണ്ട് പ്രകടനം കാഴ്ച വെക്കാന്‍ തുടങ്ങി. ഇതിനിടെ മറ്റുള്ളവരുടെ ഗെയിം തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരെയും കാണാം. റിതു മന്ത്ര, അഡോണി ജോണ്‍, സായി എന്നിവരുടെ നേതൃത്വത്തിലാണ് എലിമിനേഷനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. മറ്റുള്ളവര്‍ നോമിനേറ്റ് ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗത്തെ കുറിച്ചും മറ്റുള്ളവരുടെ പ്രകടനത്തില്‍ വരുന്ന വീഴ്ചകളെ കുറിച്ചും റിതുവാണ് സഹമത്സരാര്‍ഥികള്‍ക്ക് പറഞ്ഞ് കൊടുക്കുന്നത്. ഇതോടെ ഈ സീസണിലെ സൈലന്റ് പ്ലെയര്‍ എന്ന വിളിപ്പേര് റിതുവിന് സ്വന്തമായിരിക്കുകയാണ്. പുറത്ത് വന്ന വീഡിയോ അതിവേഗം വൈറലായി മാറുകയും ചെയ്തു.
മത്സരാർത്ഥികൾക്കിടയിൽ തീപ്പൊരി ഇട്ടുകൊടുക്കുന്നത് റിതുവായതുകൊണ്ട് റിതുവിനെ ഒരു കുത്തിത്തിരിപ്പ് മത്സരാർത്ഥി എന്നും പറയാം. പക്ഷെ ഇത് ഒരു മത്സരമാണ്. ബുദ്ധി കൊണ്ട് കളിച്ചുജയിക്കുക എന്നുള്ളതിനാൽ ഇതുപോലെ പലതും ചെയ്യേണ്ടി വരും . നമുക്ക് കാണേണ്ടിയും വരും . റിതു ഇട്ടുകൊടുത്ത തീപ്പൊരി ആളിക്കത്താൻ തുടങ്ങിയെന്ന് പുതിയ എപ്പിസോഡിൽ നിന്നും മനസിലാക്കാം. എല്ലായിടത്തും റിതു പ്രശ്നങ്ങൾ തുടങ്ങി വാക്കുന്നതെ ഉള്ളു ഒരിടത്തും പോയി റിയാക്റ്റ് ചെയ്യുന്നില്ല.
കുറച്ച് പേര് ഇന്ന് ചേര്‍ത്ത് പിടിച്ചെന്ന് കരുതി നാളെ അവര്‍ നിന്നെ നോമിനേറ്റ് ചെയ്യും. അത് നീ തലയില്‍ ഓര്‍ത്തിരിക്കണമെന്ന് സായിയെ ഉപദേശിക്കുകയാണ് റിതു. നമ്മള് വീക്ക് ആണെന്ന് പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൂടി താരം പറയുന്നു. ഒപ്പമുണ്ടായിരുന്ന അഡോണിയും റംസാനുമെല്ലാം ഇക്കാര്യം ശരി വെച്ചിരിക്കുകയാണ്. പുതിയ എപ്പിസോഡിൽ റംസാൻ റിതുവിനോട് ദേഷിക്കുന്നുമുണ്ട്.
ലക്ഷ്മിയുടെ പേര് പറഞ്ഞാണ് വഴക്കാകുന്നത്. ലക്ഷ്മി ക്ലീനിങ്ങിൽ കൂടുന്നില്ലന്നതാണ് അവിടെ ഉണ്ടാകുന്ന പ്രശ്നം . മൂന്നാം ദിവസം തന്നെ റിതു ലക്ഷ്മിയെ കുറിച്ച് ഇത്തരമൊരു പരാതി അഡോണിയോടും റംസാനോടും പറയുന്നുണ്ട്. അന്ന് അത് പറയുമ്പോൾ റംസാനും അഡോണിയും അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതൊക്കെ പറഞ്ഞുകൊടുത്ത റിതു, ലക്ഷ്മിയോട് റംസാൻ ഇതിനെക്കുറിച്ച് പറയുന്ന സന്ദർഭത്തിൽ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. അതിനെതിരെ റംസാൻ പ്രതികരിക്കുകയും ചെയ്തു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...