കൊച്ചിയില്‍ നടന്ന ഐ.എഫ്.എഫ്.കെ യുടെ രണ്ടാം എഡിഷനിലെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ പുരസ്കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കി. ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയത് കുറച്ചുപേരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും അതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം ഒരു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു
സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്. സംഘാടക സമിതിയെ സമീപിച്ചപ്പോള്‍ പ്രായക്കൂടുതല്‍ കൊണ്ടാണ് ഒഴിവാക്കിയതെന്ന അറിയിപ്പാണ് ലഭിച്ചതെന്നും സലിംകുമാര്‍ പറഞ്ഞു.
എറണാകുളം ജില്ലയിലെ ഇരുപത്തഞ്ചോളം അവാര്‍ഡ് ജേതാക്കള്‍ ചേര്‍ന്നാണ് മേളയ്ക്ക് തിരിതെളിയിക്കുന്നത് എന്നായിരുന്നു പ്രഖ്യാനം. അതിനാല്‍ മൂന്ന് അക്കാദമി അവാര്‍ഡുകളും കേന്ദ്ര പുരസ്കാരവും നേടിയിട്ടുള്ള തന്നെയും ക്ഷണിക്കുമെന്നാണ് പ്രതീക്ഷിച്ചു.എന്നാല്‍ ഒരു അറിയിപ്പും ലഭിച്ചില്ല. ഇത്രയും അവാര്‍ഡുകള്‍ ലഭിച്ച ഒരാളെ വിളിക്കേണ്ടതല്ലേ എന്നുചോദിപ്പോള് അവര്‍ പറഞ്ഞത് പ്രായക്കൂടുതലാണെന്ന്. എന്നോടൊപ്പം മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്നവരാണ് ആഷിക് അബുവും അമല്‍ നീരദുമൊക്കെ. അവരുമായി രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസം മാത്രമേ കാണൂ. അല്ലാതെ എനിക്ക് 90 വയസായിട്ടില്ല. ഇതെങ്ങനെയാണ് പ്രായക്കൂടുതല്‍ ആകുന്നത്. അപ്പോള്‍ അതാെന്നുമല്ല കാരണം. ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഒഴിവാക്കല്‍. അതിനുകാരണം എന്റെ രാഷ്ട്രീയമാണ്. ഒഴിവാക്കിയവരുടെ താത്പര്യം വിജയിച്ചു-സലിം കുമാര്‍ പറഞ്ഞു. ഒഴിവാക്കിയത് അവഹേളനമാണെങ്കിലും തനിക്ക് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നായിരുന്നു ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്‍ പറയുന്നത്. ക്ഷണിക്കാന്‍ വൈകിപ്പോയതായിരിക്കാം എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....