
Actress
ഐശ്വര്യ റായിയുടെ ഡ്യൂപ്പ് മലയാളം ബിഗ് ബോസിൽ സൂര്യ മേനോന്റെ ചിത്രങ്ങൾ കണ്ടാൽ ആരും ഇതേ പറയൂ
ഐശ്വര്യ റായിയുടെ ഡ്യൂപ്പ് മലയാളം ബിഗ് ബോസിൽ സൂര്യ മേനോന്റെ ചിത്രങ്ങൾ കണ്ടാൽ ആരും ഇതേ പറയൂ

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാർഥികളാണ് ഇത്തവണ ഹൗസിൽ എത്തിയിരിക്കുന്നത്. ആദ്യ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്. പ്രണയദിനത്തിലാണ് ഷോ ആരംഭച്ചത് കൊണ്ട് തന്നെ ചുവന്ന റോസാപ്പൂവ് നൽകി കൊണ്ടാണ് മോഹൻലാൽ മത്സരാർഥികളെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തത്. പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഷോയിലുണ്ട് . മത്സരാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ബിബി 3 താരങ്ങളെ കുറിച്ചുള്ള ചർച്ച കനക്കുകയാണ്.
മുന്‍പ് സോഷ്യല്‍ മീഡിയ പ്രവചിച്ച പലരും ഉണ്ടെങ്കിലും വളരെ കുറച്ച് പേരെ പ്രശസ്തിയിലുള്ളത്. ബാക്കി എല്ലാവരും തന്നെ മലയാളികള്‍ക്ക് പുതിയ മുഖങ്ങളാണ്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ച് പറ്റിയവരില്‍ ഒരാള്‍ സൂര്യ മേനോന് ആണ്. കേരളത്തിലെ ആദ്യ വനിത ഡിജെ കളില്‍ ഒരാളാണ് സൂര്യ. ആര്‍ജെ, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്യുന്ന സൂര്യയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് സൂര്യയുടെ സൗന്ദര്യത്തെ കുറിച്ച് കൂടിയാണ്. ലോകസുന്ദരി ഐശ്വര്യ റായിയുടെ ഒരു മുഖഛായ സൂര്യയിലും കണ്ടെത്തിയിരിക്കുകയാണ്. ഐശ്വര്യ റായിയുടേത് പോലെ പൂച്ചക്കണ്ണുകളാണ് സൂര്യയുടെയും സവിശേഷതകളിലൊന്ന്. ബിഗ് ബോസിലേ ഇന്‍ട്രോ വീഡിയോയില്‍ കണ്ടതിനൊപ്പം സൂര്യയുടെ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്.
ഒറ്റനോട്ടത്തില്‍ ഐശ്വര്യ റായിയുടെ ഡ്യൂപ്പ് എന്ന് വിളിക്കാമെന്നാണ് പൊതുവേയുള്ള അഭിപ്രായം. മാത്രമല്ല ഐശ്വര്യ അഭിനയിച്ച പല സിനിമകളുടെയും മേക്കോവര്‍ സീരിസ് സൂര്യ നടത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്. ബിഗ് ബോസിലെ വില്ലത്തി ഇംപ്രഷനാണ് ആദ്യ ലുക്കില്‍ സൂര്യ നല്‍കിയത്. ബോഡി ലാംഗ്വേജും എടുത്ത് പറയേണ്ടതാണ്. മോഡല്‍ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന സൂര്യ സ്വന്തം വ്യക്തിത്വത്തില്‍ വിശ്വസിക്കുന്ന ഒരാളാണെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രായമായവരെ സംരക്ഷിക്കാന്‍ ഒരു വീട് വേണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. ഈ ഷോ യിലൂടെ അതിന് തനിക്ക് സാധിക്കുമെന്ന് കൂടി താരം സൂചിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ വൈകാതെ അറിയാം.
about an actress
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...