Connect with us

കാണാൻ ലുക്കുണ്ടന്നേയുള്ളു, 30 കഴിഞ്ഞിട്ടും കല്യാണം കഴിഞ്ഞില്ലെന്ന് സൂര്യ, ചിരിച്ച് മറിഞ്ഞ് പ്രേക്ഷകർ !

Actress

കാണാൻ ലുക്കുണ്ടന്നേയുള്ളു, 30 കഴിഞ്ഞിട്ടും കല്യാണം കഴിഞ്ഞില്ലെന്ന് സൂര്യ, ചിരിച്ച് മറിഞ്ഞ് പ്രേക്ഷകർ !

കാണാൻ ലുക്കുണ്ടന്നേയുള്ളു, 30 കഴിഞ്ഞിട്ടും കല്യാണം കഴിഞ്ഞില്ലെന്ന് സൂര്യ, ചിരിച്ച് മറിഞ്ഞ് പ്രേക്ഷകർ !

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മോഹൻലാൽ ബിഗ്ബോസ് മലയാളം മൂന്നാം സീസണിന് തുടക്കമിട്ടിരിക്കുകയാണ്. വേൽമുരുകാ എന്ന ഗാനത്തിന് ചുവടുവെച്ചുകൊണ്ടായിരുന്നു മത്സരാർത്ഥികളുടെ ദിവസം ആരംഭിച്ചത്. എല്ലാവരും തകർത്ത് ഡാൻസ് ചെയ്തപ്പോൾ സോഫയിൽ തന്നെയിരുന്ന് ഭാഗ്യലക്ഷ്മിയും മജീസിയയും ഡാൻസ് ആസ്വദിക്കുകയായിരുന്നു. രാവിലെ ബ്രേക്ക് ഫാസ്റ്റിനായി ഭാഗ്യലക്ഷ്മിയാണ് കിച്ചണിൽ ചുക്കാൻ പിടിച്ചത്. ഇതു കണ്ട സൂര്യ ചേച്ചി വീട്ടിൽ നിൽക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റി പറഞ്ഞു. ബ്രേക്ക് ഫാസ്റ്റിനിടയിൽ മുടി മുഴുവൻ അഴിച്ചിട്ടാണ് ഡിംപൽ എത്തിയത്. ഇതെന്ത് മുടിയാണെന്നായിരുന്നു മണിക്കുട്ടൻ അപ്പോൾ ഡിംപലിനോട് ചോദിച്ചത്.

ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് കൊടുക്കാമായിരുന്നില്ലേ എന്നാണ് ഭാഗ്യലക്ഷ്മി ഡിംപലിനോട് ചോദിച്ചത്. അതെല്ലാം ജെന്യുവിൻ അല്ലെന്നായിരുന്നു അപ്പോൾ ഡിംപൽ പറഞ്ഞത്. അങ്ങനെയല്ല, അറിയാവുന്നൊരാൾക്ക് വിഗ്ഗായിട്ടാണ് താൻ കൊടുത്തതെന്നായി അപ്പോൾ ഭാഗ്യലക്ഷ്മി. അതാണ് ശരിയായ രീതിയെന്നാണ് അപ്പോൾ ഡിംപൽ പറഞ്ഞത്. പരസ്പരം പരിചയം ഊട്ടിയുറപ്പിക്കുന്ന തിരക്കിലായിരുന്നു മറ്റെല്ലാ മത്സരാർത്ഥികളും. സായി വിഷ്ണുവും ഡിംപലും ഇഷ്ടങ്ങളെ കുറിച്ച് സംസാരിച്ച് അന്യോന്യം അടുത്തറിയുന്നത് കാണാമായിരുന്നു. പിന്നീട് കിച്ചണിൽ നിന്ന് പാട്ടു പാടുന്ന ഋതു മന്ത്രയെ ശ്രവിക്കുന്ന മത്സരാർത്ഥികളെയാണ് കാണാനായത്. തുടർന്ന് ലക്ഷ്മി ജയൻ്റെ കിടിലൻ പാട്ടിന് ഭാവാർദ്രമായ ചുവടുകളുമായി സന്ധ്യ മനോജും എത്തി. കൈയ്യടി നേടിയ പെർഫോമൻസിന് ശേഷം സ്വതസിദ്ധമായ ശൈലിയിലുള്ള മിമിക്രിയും അവതരിപ്പിച്ചു.

പിന്നീട് ഭാനുവും ലക്ഷ്മിയും തമ്മിൽ നടത്തിയ സൌഹാർദ്ദപരമായ പഞ്ചിംഗിൽ ഭാനു വിജയകിരീടമണിഞ്ഞു. ഡിംപലിൻ്റെ വസ്ത്രത്തിന് ഇറക്കം കുറഞ്ഞത് തമാശയായി ചൂണ്ടിക്കാട്ടിയ റംസാന് നേർക്ക് ഡിംപൽ ഷൌട്ട് ചെയ്തു തുടങ്ങിയത് ക്യാമറാക്കണ്ണുകളുടെ ശ്രദ്ധ ക്ഷണിച്ചു. ഒരിക്കലും ആരുടെയും വസ്ത്രത്തെ പറ്റി കമൻ്റ് ചെയ്യരുതെന്ന കർശന വാണിങാണ് ഡിംപൽ നൽകിയത്. ഇത് നോബിയ്ക്കും പരോക്ഷമായി നൽകിയ മറുപടിയായിട്ടാണ് പ്രേക്ഷകർ കണ്ടത്. പിന്നീട് ഇതെ സംബന്ധിച്ചുള്ള ചർച്ചകളായിരുന്നു വീട്ടിൽ അരങ്ങേറിയത്. നോബി, റംസാൻ, ലക്ഷ്മി, ഫിറോസ് എന്നിവർ ചേർന്നായിരുന്നു ഇതെ പറ്റിയുള്ള ചർച്ച നടത്തിയിരിക്കുന്നത്. ഡിംപൽ, മണിക്കുട്ടൻ, റംസാൻ എന്നിവർ പിന്നീട് ഇതേ വിഷയത്തിൽ സംസാരിച്ച് ക്ലാരിഫിക്കേഷൻ നൽകിയിരുന്നു. ഡിംപലും ലക്ഷ്മിയും വീട്ടു വിശേഷവും അമ്മ മകൻ ബന്ധവുമൊക്കെ സംസാരവിഷയമാക്കി. മജീസിയ വീട്ടിലെ ജോലിക്കാര്യങ്ങൾ പറഞ്ഞപ്പോൾ തൻ്റെ കാര്യങ്ങൾ സ്വയം ചെയ്യേണ്ടതിൻ്റെ അവശ്യകതയെ കുറിച്ച് ഭാഗ്യലക്ഷ്മിയും സംസാരിച്ചു. ലക്ഷ്മി തൻ്റെ അമ്മായിഅമ്മയെ കുറിച്ചും ജോലി ചെയ്യാത്തതിനെ കുറിച്ചും ഡിംപലിനോട് പറയുകയായിരുന്നു പിന്നെ.

സൂര്യ ജെ ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് കരയുകയാണ്. തനിക്ക് എല്ലാവരോടും പിടിച്ചു നിൽക്കാൻ പറ്റാതെ പോകുന്നതായി തോന്നുന്നെന്നും കരയരുതെന്ന് ദൃഢനിശ്ചയമെടുത്തിട്ടും കരയാതിരിക്കാൻ പറ്റുന്നില്ലെന്നും സൂര്യ അമ്മയോടെന്ന രീതിയിൽ ക്യാമറയെ നോക്കി പറഞ്ഞു. ഇതേ കാര്യം ഫിറോസിനോട് സംസാരിക്കുന്ന സൂര്യയെ ഫിറോസ് സമാധാനിപ്പിക്കുന്നു. മറ്റു മത്സരാർത്ഥികളെ അപേക്ഷിച്ച് നോക്കുമ്പോൾ താൻ താഴെപോകുന്നോ എന്ന് ഭയക്കുന്നുവെന്നും മറ്റുള്ളവരുമായി ചേർന്ന് നിൽക്കുന്നതായി തോന്നുന്നില്ലെന്നും സൂര്യ പറഞ്ഞപ്പോൾ ഫിറോസ് ഉപദേശിക്കുകയായിരുന്നു. പിന്നീട് സൂര്യ എല്ലാവരുമായി ചേർന്ന് പോകുന്നതും വീഡിയോയിൽ കാണാമായിരുന്നു. പിന്നീട് കണ്ടത് ഭാഗ്യലക്ഷ്മി, നോബി, ഫിറോസ്, റംസാൻ, മജീസിയസ അഡോനി, സൂര്യ, ഋതുമന്ത്ര എന്നിവർ ഇരുന്ന് സംസാരിക്കുന്നതും ലക്ഷ്മി ജയൻ വീണ്ടും അമ്മ മകൻ അടുപ്പത്തെ കുറിച്ചും വീട്ടു വിശേഷവുമൊക്കെ പറഞ്ഞു വിങ്ങിപ്പൊട്ടുന്ന കാഴ്ചയായിരുന്നു. ഭാഗ്യലക്ഷ്മി സമാധാനിപ്പിക്കുന്നതും കണ്ടു. ഈ സീസണിൽ ആര് കരഞ്ഞാലും ഒറ്റക്കാക്കില്ലെന്ന ഫിറോസിൻ്റെ പ്രഖ്യാപനം ഏവരും ഒന്നാകെ ഏറ്റെടുത്ത് ലക്ഷ്മിയെ സമാധാനിപ്പിക്കാൻ ഓടിയെത്തിയത് വേറിട്ട കാഴ്ചയായി മാറി. ലക്ഷ്മിയുടെ മൂഡ് മാറ്റാൻ പാട്ടുമായി ഭാഗ്യലക്ഷ്മിയും അനൂപ് കൃഷ്ണനും ഫിറോസും സൂര്യയുമുണ്ടായിരുന്നു. പിന്നീട് സായി വിഷ്ണുവുമായി സൂര്യ സംസാരിക്കുന്നതും കരഞ്ഞതിൻ്റെ കാരണം വ്യക്തമാക്കുന്നതും കാണാമായിരുന്നു.

അതേസമയം മുറ്റത്ത് മറ്റൊരു ഭാഗത്തായി ലക്ഷ്മിയുടെ പാട്ടിന് ഡിംപലിൻ്റെ താളം പിടിക്കുകയായിരുന്നു. നോബിയും റംസാനും കൂട്ടരും ഒപ്പമുണ്ട്. പിന്നീടാണ് ഫിറോസിനോട് ബിഗ്ബോസിൻ്റെ ടാസ്ക് അവതരിപ്പിക്കാനാവശ്യപ്പെട്ടത്. ഉറങ്ങാൻ തുടങ്ങിയ ഫിറോസിനെ വിളിച്ചെണീപ്പിച്ച ശേഷമാണ് ബിഗ്ബോസ് ടാസ്ക് അവതരിപ്പിക്കാനായി ആവശ്യപ്പെട്ടത്. ബിഗ്ബോസ് ശരീരഭാഗങ്ങളുടെ പേര് പറയുമ്പോൾ അവിടെ തൊടുകയും ബോൾ പറയുമ്പോൾ അത് ഉടൻ ആദ്യം കൈക്കലാക്കുകയും ചെയ്യുന്ന ആൾ വിജയി ആയി പ്രഖ്യാപിക്കും. ഗെയിമിൽ ആദ്യമെത്തിയത് ഡിംപലും അഡോണിയുമായിരുന്നു, ഈ കളിയിൽ ആദ്യം ഡിംപലിന് വിജയം. പിന്നീട് എത്തിയ ഓരോ തവണയായി പലരും പരാജയപ്പെട്ടപ്പോൾ ഒടുവിൽ കൂടുതൽ തവണ വിജയികളായ ലക്ഷ്മി ജയനും ഭാഗ്യലക്ഷ്മിയും നാളെ നടക്കാനിരിക്കുന്ന ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിക്കുമെന്ന് ബിഗ്ബോസ് അറിയിക്കുകയും ചെയ്തു.

about an actress

More in Actress

Trending

Recent

To Top