
Actress
ലോഹിതദാസിന്റെ കണ്ടെത്തലിൽ നായികയായ ഈ കൊച്ചുമിടുക്കിയെ മനസ്സിലായോ?
ലോഹിതദാസിന്റെ കണ്ടെത്തലിൽ നായികയായ ഈ കൊച്ചുമിടുക്കിയെ മനസ്സിലായോ?

മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളുടെ അമരത്ത് ഇരുന്ന വ്യക്തിയാണ് ലോഹിത ദാസ്. വൈകാരിക മുഹൂർത്തങ്ങളേയും മനുഷ്യ ബന്ധങ്ങളേയും കോർത്തിണക്കി കൊണ്ട് അദ്ദേഹം നിരവധി തിരക്കഥകൾ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടുള്ള കാഴ്ചക്കാരന് ലോഹിതദാസിന്റെ സൃഷ്ടികളായി സ്ക്രീനിൽ മിന്നി മറഞ്ഞ പല കഥാപാത്രങ്ങളേയും തന്റെ ജീവിതത്തിലേക്ക് ചേർത്തു നിർത്താൻ സാധിച്ചു. അങ്ങനെ ലോഹിതദാസ് എന്ന കലാകാരൻ കൂടുതൽ ജനകീയനായി. ഇപ്പോഴിതാ മലയാളസിനിമയ്ക്ക് ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു ഭാമ എന്ന നായിക എന്നുള്ള കാര്യങ്ങളാണ് പുറത്ത് വരുന്നത്. 2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തിയത്. അമ്മയ്ക്ക് ഒപ്പമുള്ള ഭാമയുടെ കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2020 ജനുവരി 30 ന് കോട്ടയത്തു വച്ചായിരുന്നു ഭാമയും ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുണും തമ്മിലുള്ള വിവാഹം. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്താണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഭാമ. വിവാഹിതയായതോടെ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായിരിക്കുകയാണ് താരം.
about an actress
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...