മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനു പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോഴിതാ ഭാമ തന്റെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഭാമ തന്റെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഭാമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഭാമയും അരുണുമായി നില്ക്കുന്ന ചിത്രം ഭാമയുടെ അടുത്ത സുഹൃത്താണ് പങ്കുവെച്ചത്. ഈ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രം കണ്ട ഭാമയും അരുണും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് എന്നാണ് ആരാധകര്‍ കണ്ടുപിടിച്ച് ചൂണ്ടി കാട്ടുന്നത്. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഭാമ. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 2020 ജനുവരി 30നായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. 2016 ല്‍ റിലീസ് ചെയ്ത മറുപടിയിലായിരുന്നു ഒടുവിലായി താരത്തെ കണ്ടത്. വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് താരം തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം.
അവതാരകയായി തിളങ്ങിയ ഭാമയെ ലോഹിതദാസാണ് മലയാള സിനിമയിലേക്ക് നായികയായി എത്തിച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയം പിടിച്ചു പറ്റിയ ഭാമ പൊടുന്നനെയാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. കഴിഞ്ഞ കോട്ടയത്ത് വെച്ച് നടന്ന വിവാഹം അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്തതായിരുന്നു. പിന്നീട് സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ക്ക് മാത്രമായി മറ്റൊരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അരുണിനെ പരിചയപ്പെട്ട സംഭവത്തിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും ഭാമ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണെന്നും ഏറെക്കാലത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ഭാമ പറഞ്ഞിരുന്നു. ബിസിനസ് മാനാണ് അരുണ്‍. ഇരുവരുടെയും വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അരുണിന്റെ നെഞ്ചോട് ചേര്‍ന്നുള്ള ചിത്രവും ഭാമ ആനിവേഴ്സറി ദിനത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹ ജീവിതം ഒരുവര്‍ഷം പിന്നിട്ടതിന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ഭാമയെത്തിയത്. അരുണിന്റെ നെഞ്ചോട് ചേര്‍ന്നുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. റിമി ടോമി, സരയു മോഹന്‍, ശരണ്യ മോഹന്‍, മുക്ത, വീണ നായര്‍, വിഷ്ണുപ്രിയ പിള്ള, സുചിത്ര മുരളി, മാളവി മേനോന് തുടങ്ങിയവരെല്ലാം കമന്റുകളുമായെത്തിയിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...