Malayalam
ലാല്‍ ജോസിന്റെ ‘മ്യാവു’ വിന് പാക്കപ്പ് പറഞ്ഞ് പൂച്ച; വൈറലായി വീഡിയോ
ലാല്‍ ജോസിന്റെ ‘മ്യാവു’ വിന് പാക്കപ്പ് പറഞ്ഞ് പൂച്ച; വൈറലായി വീഡിയോ
സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവു’ സിനിമയുടെ ദുബായ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. സിനിമയുടെ പേരു പോലെ പൂച്ച ക്ലാപ്പ് ബോര്‍ഡിന്റെ ഇടയിലൂടെ തലയിട്ട് കരയുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ഷൂട്ട് പൂര്‍ത്തിയായ വിവരം ലാല്‍ജോസ് അറിയിച്ചത്.
50 ദിവസം നീണ്ടുനിന്ന ഷെഡ്യൂളാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗള്‍ഫിലെ നാടക, ഷോര്‍ട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും സിനിമയിലുണ്ട്. യാസ്മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയുമാണ് പ്രധാന കഥാപാത്രങ്ങള്‍.
സുഹൈല്‍ കോയ ഗാനരചനയും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും അജ്മല്‍ ബാബു ഛായാഗ്രണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ: ഇക്ബാല്‍ കുറ്റിപ്പുറമാണ്. ബിജു മേനോന്‍ ചിത്രം 41 ആയിരുന്നു ഇതിന് മുമ്പ് പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം.