
Actress
നിങ്ങളറിഞ്ഞോ ? സംയുക്തയും ഗീതുവും കാവ്യയും ചേർന്ന് ഒരു അഭിമുഖം കുളമാക്കി !
നിങ്ങളറിഞ്ഞോ ? സംയുക്തയും ഗീതുവും കാവ്യയും ചേർന്ന് ഒരു അഭിമുഖം കുളമാക്കി !

മലയാളത്തില്‍ നിരവധി വിജയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് റാഫി മെക്കാര്‍ട്ടിന്‍. സിദ്ദിഖ്-ലാൽ മാരുടെ സഹസംവിധായകരായാണ് ഇവർ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ഇവർ, പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകരാകുന്നത്. ഹാസ്യം പ്രമേയമായ ഇവരുടെ ചിത്രങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടി.
റാഫി മെക്കാര്ട്ടിന്റെതായി 2000ല്‍ പുറത്തിറങ്ങിയ വിജയ ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്ത വര്‍മ്മ, കാവ്യാ മാധവന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. അതേസമയം തെങ്കാശിപ്പട്ടണം സമയത്തെ ഒരു രസകരമായ സംഭവം സംവിധായകന് മെക്കാര്‍ട്ടിന്‍ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സംയുക്ത, കാവ്യ, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്ത അഭിമുഖത്തെക്കുറിച്ചാണ് സംവിധായകന് പറഞ്ഞത്. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംയുക്ത, കാവ്യ, ഗീതു തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഒരു അഭിമുഖ പരിപാടി ഒരു ടെലിവിഷന്‍ ചാനല്‍ ടെലികാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു.
അഭിമുഖം നേരത്തെ ഷൂട്ട് ചെയ്തിട്ട് ക്രിസ്മസിന് സംപ്രേക്ഷണം ചെയ്യാന്‍ വേണ്ടിയാണ് ഇത് എടുക്കുന്നത്. പക്ഷേ സംയുക്ത അഭിമുഖത്തില്‍ കേറി പറഞ്ഞു എല്ലാവര്ക്കും എന്റെ ക്രിസ്മസ് ആശംസകള്‍. പക്ഷേ അന്ന് ഞാന്‍ ഇവിടെ ഉണ്ടാവില്ല എന്ന ഡയലോഗ് കൂടി പറഞ്ഞതോടെ സംഭവം ആകെ കുളമായി. അത് കഴിഞ്ഞു ഗീതുവിന്റെ അബദ്ധം ഇതായിരുന്നു. എല്ലാവര്ക്കും എന്റെ ക്രിസ്മസ് ഓണാശംസകള്‍. ഗീതു വിചാരിക്കുന്നത് ആശംസകള്‍ എന്ന് പറയുന്നതിനോടൊപ്പം മലയാളികള്‍ എപ്പോഴും ചേര്‍ക്കുന്ന ഒന്നാണ് ഓണാശംസകള്‍ എന്നതാണ്. അങ്ങനെ ആ അഭിമുഖ പരിപാടി അവര്‍ കുളമാക്കി കയ്യില്‍ കൊടുത്തു. മെക്കാര്‍ട്ടിന്‍ പറഞ്ഞു. അതേസമയം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളില്‍ ഒന്നാണ് തെങ്കാശിപ്പട്ടണം. ടെലിവിഷന്‍ ചാനലുകളില്‍ എല്ലാം വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്. മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് അന്ന് കേരളത്തിലെ തിയ്യേറ്ററുകളില്‍ ലഭിച്ചത്.
about actresses interview
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...