Connect with us

മംഗലാംകുന്ന് കർണനെ അന്ന് സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്, ആ കാഴ്ച താങ്ങനാകുന്നില്ല ഹൃദയം നുറുങ്ങി ജയറാം…

Malayalam

മംഗലാംകുന്ന് കർണനെ അന്ന് സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്, ആ കാഴ്ച താങ്ങനാകുന്നില്ല ഹൃദയം നുറുങ്ങി ജയറാം…

മംഗലാംകുന്ന് കർണനെ അന്ന് സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്, ആ കാഴ്ച താങ്ങനാകുന്നില്ല ഹൃദയം നുറുങ്ങി ജയറാം…

തലപ്പൊക്കം കൊണ്ട് ആന പ്രേമികളുടെ ഹൃദയം കീഴടക്കിയ നാട്ടാനയായിരുന്നു മംഗലാംകുന്ന് കർണൻ. സൂപ്പർതാര പരിവേഷമുള്ള കർണന്റെ വിടപറച്ചിൽ ആനപ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ വേദനയാണ്.സിനിമാ മേഖലകളിലടക്കം കർണ്ണന് ആരാധകർ ഏറെയാണ്. മംഗലാകുന്ന് കർണന് ആദരവുമായി ഒട്ടേറെ താരങ്ങൾ രംഗത്തെത്തി. തലയെടുപ്പിന്റെ തമ്പുരാൻ, മംഗലാംക്കുന്ന് കർണന് ആദരാഞ്ജലികൾ! എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. പൃഥ്വിരാജും ഉണ്ണി മുകുന്ദനും കർണന് ആദരാഞ്ജലി നേർന്ന് എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഏവരും കാത്തിരുന്നത് ആനക്കമ്പവും മേളക്കമ്പവുമൊക്കെയുള്ള നടന്‍ ജയറാമിന്റെ പ്രതികരണങ്ങള്‍ക്ക് വേണ്ടി ആയിരുന്നു. ഒടുവിൽ ഇപ്പോൾ ഇതാ ആ പ്രതികരണം എത്തിയിരിക്കുന്നു

മനിശ്ശേരി ഹരിയുടെ കൈവശം മനിശ്ശേരി കർണൻ വിലസുമ്പോഴായിരുന്നു ജയറാം ആനയെ സ്വന്തമാക്കാൻ ആശിച്ചത്. കർണൻ വിടപറയുന്നതിൽ അങ്ങേയറ്റം വേദനയുണ്ട്. കുട്ടിക്കാലം തൊട്ടുള്ള അതിയായ മോഹത്തോടെയാണ് താൻ മനിശ്ശേരി ഹരിയോട് ആനയെ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതെന്ന് ജയറാം പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ജനുവരി ഒന്നിനായിരുന്നു അത്. ആനയെ വേണമെന്ന് പറഞ്ഞപ്പോൾ തമാശയാണോ എന്നായിരുന്നു ഹരിയേട്ടന്റെ ചോദ്യം. സിനിമാ തിരക്കുകൾ ഉണ്ടെങ്കിലും നോതക്കാമെന്നും മറുപടി നൽകി. ഹരിയേട്ടന്റെ കയ്യിലെ ആനകളിൽ ഏതിനെ വേണമെങ്കിലും എടുത്തോളാൻ പറഞ്ഞു. കർണനെ തരുമോയെന്ന് ചോദിച്ചു. സമ്മതിച്ചപ്പോൾ അവന്റെ മനസറിയാവുന്ന പാറശ്ശേരി ചാമിയെന്ന പാപ്പാനേയും കൂടെ കൂട്ടി.
ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വരുന്ന വഴിയാണ് സുന്ദരനായ മറ്റൊരു ആനയെ കാണുന്നത് മനിശ്ശേരി മോഹനനായിരുന്നു അത്. അങ്ങനെയാണ് കർണനെ വിട്ട് മോഹനനെ വാങ്ങിക്കാൻ തീരുമാനിക്കുന്നതെന്ന് ജയറാം പറയുന്നു. വീണ്ടും കർണനെ സ്വന്തമാക്കാൻ സാഹചര്യങ്ങൾ ഒത്തുവന്നിട്ടും വേണ്ടെന്നു വച്ചതായും താരം കൂട്ടിച്ചേർത്തു.

ഉത്സവ പറമ്പുകളിൽ മാത്രമല്ല വെള്ളിത്തിരയിലും സൂപ്പർസ്റ്റാർ പരിവേഷമുള്ള താരമാണ് മംഗലാംകുന്ന് കർണൻ. ബോളിവുഡിൽ അടക്കം കർണൻ സൂപ്പർ താരങ്ങൾക്കൊപ്പം വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. നരസിംഹത്തിൽ മോഹൻലാലിനൊപ്പമായിരുന്നു കർണൻ അഭിനയിച്ചത്. മണിരത്‌നത്തിന്റെ ദിൽസെയിലും കർണന്റെ തലപ്പൊക്കം കാണാം. ദിൽസെയിലെ സൂപ്പർഹിറ്റ് ഗാനം ജിയാ ജലേയിൽ കർണൻ പ്രത്യക്ഷപ്പെടുന്നത് ഷാരൂഖ് ഖാനും പ്രീതി സിന്റയ്ക്കും ഒപ്പമാണ്. ജയറാം ചിത്രം കഥാനായകനിലും കർണൻ ക്യാമറയ്ക്ക് മുന്നിലെത്തി. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും മംഗലാംകുന്ന് കർണൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബിഹാറിലെ ചാപ്രയില്‍ നിന്ന് നാനു എഴുത്തച്ഛന്‍ ഗ്രൂപ്പ് സ്വന്തമാക്കുന്ന കര്‍ണന്‍ 2000ലാണ് മംഗലാംകുന്ന് കുടുംമ്പത്തിലെത്തുന്നത്. ഗുരുവായൂര്‍ ദേവസ്വം കഴിഞ്ഞാല്‍ ഏറ്റവും അധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. നേരത്തെ ചരിഞ്ഞ മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നീ മൂന്ന് വമ്പന്‍മാരാണ് തറവാട്ടിലെ ഏറ്റവും പ്രശസ്തര്‍. മദപ്പാടുകാലത്തു പോലും തികഞ്ഞ ശാന്ത സ്വാഭാവിയായിരുന്നു കര്‍ണന്‍. ഇടവപ്പാതിക്കു ശേഷമാണ് മദപ്പാട് കാലം. ഈ സമയത്തുപോലും കര്‍ണന്‍ ശല്യക്കാരനല്ലെന്ന് ഉടമകള്‍ പറയുന്നു. ഗജരാജൻ, ഗജരത്നം, ഗജസാമ്രാട്ട്, സൂര്യപുത്രൻ, മാതംഗമാണിക്യം, പാലകാപ്യഗജപതി, ഗജകുലമാർത്താണ്ഡൻ എന്നിങ്ങനെ ഒട്ടേറെ പട്ടങ്ങളാണ് മംഗലാംകുന്ന് കർണനുള്ളത്. തലയെടുപ്പിന്റെ തലതൊട്ടപ്പൻ, ഒറ്റ നിലവിന്റെ തമ്പുരാൻ തുടങ്ങിയ ഓമനപ്പേരുകളും കർണനുണ്ട്.
മംഗലാംകുന്ന് ആനത്തറവാട്ടിലെ വാഹനങ്ങള്‍ കാണ്ടാല്‍പ്പോലും കര്‍ണന്‍ തിരിച്ചറിയും. വീട്ടുകാരെ കണ്ടാല്‍ വല്ലതും ഭക്ഷിക്കാന്‍ കിട്ടും വരെ പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് അടുത്തു കൂടുമെന്നും പറയുന്നു. സിനിമാ താരങ്ങളെ പോലെ ഫാന്‍സ് അസോസിയേഷന്‍ കൂടി ഉണ്ടായിരുന്ന ഗജവീരനായിരുന്നു കര്‍ണന്‍.

More in Malayalam

Trending

Recent

To Top