ആദിത്യൻ ജയനേയും അമ്പിളി ദേവിയെയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികൾ വിശേഷങ്ങൾ എല്ലാം പങ്ക് വെയ്ക്കാറുണ്ട്. മിനിസ്ക്രീനിലെ താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. വിവാഹവും കുഞ്ഞിന്റെ ജനനവും തുടങ്ങി പേരിടൽ ചടങ്ങുകൾ വരെ ആരാധകരുമായി പങ്കിട്ട ആദിത്യൻ ജയന് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്.
ഇപ്പോൾ ഇതാ മൂത്തമകൻ അമർനാഥിന് പിറന്നാൾ ആശംസകൾ പങ്കിട്ടിരിക്കുകയാണ് ഇരുവരും.
“അപ്പൂസ് അച്ഛന് തിരക്കായതു കൊണ്ട് മോന്റെ പിറന്നാളിന് അച്ഛന് ഇത്തവണ ഒപ്പം നിൽക്കാനും ആഘോഷിക്കാനും സാധിച്ചില്ല അച്ഛൻ വന്നിട്ട് മോന്റെ പിറന്നാള് ഗംഭീരമായി ആഘോഷിക്കും കേട്ടോ. അപ്പൂസിനു അച്ഛന്റെ പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെ അപ്പുവിന് ഒപ്പമുള്ള ചിത്രമാണ് ആദിത്യൻ പങ്കുവെച്ചത്.
അതിനിടെ അമ്പിളി മകന്റെ ജനനം മുതൽ ഇപ്പോൾ വരെയുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പങ്ക് വച്ചത്.
അപ്പുവിന്റെ ഓരോ പിറന്നാളും അമ്പിളിയും ആദിത്യനും ആഘോഷിക്കാറുണ്ട്. മുൻപും അപ്പുവിന് സർപ്രൈസ് ഗിഫ്റ്റ് നൽകി ആദിത്യൻ രംഗത്ത് വന്നിരുന്നു. സർപ്രൈസായി കിട്ടിയ ഗിഫ്റ്റ് കണ്ട അപ്പു സന്തോഷം കൊണ്ട് മതിമറക്കുന്ന വീഡിയോ ഏറെ വൈറൽ ആയിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...