
Malayalam
കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ക്ക് അഭിനന്ദനവുമായി മാധവന്
കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ക്ക് അഭിനന്ദനവുമായി മാധവന്

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ വി.എസ്. പ്രിയക്ക് അഭിനന്ദനവുമായി തെന്നിന്ത്യന്‍ നടന് മാധവന്. ഐ.എം.ശുഭം എന്ന അക്കൗണ്ടില്‍ പ്രിയയെ അഭിനന്ദിച്ചുകൊണ്ട് വന്ന ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ആരാധകരുടെ സ്വന്തം മാഡി പ്രിയക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
ചെറുപ്പം മുതല്‍ ആരാധനയോടു കൂടി നോക്കി കണ്ടിരുന്ന താരത്തില്‍ നിന്നും അഭിനന്ദനം കിട്ടിയതോടെ പ്രിയയും ഏറെ സന്തോഷത്തിലാണ്. സമൂഹമാധ്യമം വഴി പോസിറ്റീവായ പ്രതികരണം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രിയ പറഞ്ഞു. ‘ജിനു ശശിധരനി’ല്‍ നിന്ന് പ്രിയയിലേക്കുള്ള മാറ്റത്തിന്റെ സമയങ്ങളില്‍ എന്നെ അലട്ടിയ ആശങ്കകളില്‍ ഒന്നായിരുന്നു സമൂഹം എന്റെ തീരുമാനത്തെ എങ്ങനെ അംഗീകരിക്കും എന്നത്. സമൂഹത്തിന്റെ പ്രതികരണം നെഗറ്റീവ് ആയിരുന്നെങ്കില്‍ അത് എന്നെ വളരെയധികം ബാധിക്കുമായിരുന്നു. എല്ലാ ഭാഗത്തു നിന്നും പോസിറ്റീവായ പ്രതികരണങ്ങള്‍ കാണുമ്പോള്‍ വളരെ പ്രതീക്ഷ തോന്നുന്നുണ്ട്’ എന്നും പ്രിയ പറഞ്ഞു.
തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയാണ് പ്രിയ. ആഗ്രഹിച്ച ജീവിതത്തിലേക്ക് എത്തിച്ചേരാനുള്ള യാത്രയ്ക്കിടയില്‍ പ്രിയ കടന്നുപോയത് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയായിരുന്നു. അവിടെയെല്ലാം മാതാപിതാക്കള്‍ തന്നെ വളരെയധികം പിന്തുണച്ചതായും അവരോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും പ്രിയ പറയുന്നു. ആയുര്‍വേദ ഡോക്ടറായ പ്രിയ തൃശൂര്‍ സീതാറാം ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017...
മലയാളികൾക്കേറെ പ്രിയങ്കരിയാണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലെല്ലാം നടിയുടെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയായ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...