Connect with us

ഓരോ ഫോട്ടോയിലും സൗന്ദര്യം കൂടി വരുന്നത് പോലെ, കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറലായി സൗഭാഗ്യയുടെ പുത്തന്‍ ചിത്രങ്ങള്‍

Malayalam

ഓരോ ഫോട്ടോയിലും സൗന്ദര്യം കൂടി വരുന്നത് പോലെ, കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറലായി സൗഭാഗ്യയുടെ പുത്തന്‍ ചിത്രങ്ങള്‍

ഓരോ ഫോട്ടോയിലും സൗന്ദര്യം കൂടി വരുന്നത് പോലെ, കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറലായി സൗഭാഗ്യയുടെ പുത്തന്‍ ചിത്രങ്ങള്‍

സൗഭാഗ്യ എന്ന താരത്തെ എടുത്ത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നൃത്തവും ഡബ്‌സ്മാഷുമായി സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന സൗഭാഗ്യ അടുത്തിടെയാണ് അര്‍ജുനെ വിവാഹം കഴിക്കുന്നത്. ആഘോഷമായി ആയിരുന്നു വിവാഹ ചടങ്ങുകള്‍. അമ്മ താര കല്യാണും, അമ്മുമ്മയും സൗഭാഗ്യയും അര്‍ജുനും എല്ലാം നൃത്തത്തില്‍ സജീവമാണ്.

ഇപ്പോള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ആഭരണങ്ങളുടെ പ്രൊമോഷസിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ഫോട്ടോസ് നിമിഷ നേരം കൊണ്ട് തന്നെ വൈറലായി.

നിങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല, എന്തൊരു സുന്ദരിയാണ് സൗഭാഗ്യ, ഓരോ ഫോട്ടോയിലും സൗന്ദര്യം കൂടി വരുന്നത് പോലെ തുടങ്ങി നിരവധി കമെന്റുകള്‍ ആണ് ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഭരണങ്ങളെക്കാള്‍ ഭംഗി അത് ധരിച്ചിരിക്കുന്ന ആള്‍ക്കാണെന്നും കമെന്റുകളില്‍ ആരാധകര്‍ പറയുന്നുണ്ട്.

ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു സൗഭാഗ്യയുടെ വിവാഹം. വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷവും വിപുലമായി നടത്തിയിരുന്നു. അടുത്തിടെ അര്‍ജുന്‍ അഭിനയ രംഗത്തും തുടക്കം കുറിച്ചിരുന്നു. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അര്‍ജുന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ഡാന്‍സ് ക്ലാസ് മുടങ്ങുന്നതിനാല്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പരമ്പരയില്‍ നിന്നും താരം പിന്മാറുകയായിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടിരുന്ന താരത്തിന്റെ പിന്മാറ്റത്തില്‍ ആരാധകര്‍ നിരാശയു അറിയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top