
general
കണ്ണിറുക്കി അജിത്തിന്റെ മകൻ; വൈറലായി ചിത്രങ്ങൾ.
കണ്ണിറുക്കി അജിത്തിന്റെ മകൻ; വൈറലായി ചിത്രങ്ങൾ.

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്കിടയില്‍ അജിത്തും ശാലിനിയും ഇഷ്ട താര ജോഡി മാത്രമല്ല, മാതൃകാ ദമ്പതികള്‍ കൂടിയാണ്. തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള, പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരകുടുംബങ്ങളിൽ ഒന്നാണ് അജിത്- ശാലിനി ദമ്പതികളുടേത്. അജിത്തിന്റെയും ശാലിനിയുടെയും മകൻ ആദ്വിക്കിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അമ്മ ശാലിനിക്കും ശ്യാമിലിക്കുമൊപ്പം ഒരു വിവാഹവേദിയിലെത്തിയപ്പോഴാണ് ആദ്വിക്ക് ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നത്.
2015 മാർച്ച് രണ്ടിനാണ് ആദ്വിക് ശാലിനിയുടെയും അജിത്തിന്റെയും ജീവിതത്തിലേക്ക് എത്തുന്നത്. പതിമൂന്നുവയസ്സുകാരിയായ അനൗഷ്ക എന്നൊരു മകൾ കൂടിയുണ്ട് ഇവർക്ക്. 1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിഞ്ഞതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി.
about celebrities child
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...