general
പ്രശസ്ത യൂട്യൂബർ അർജുൻ ‘ബിഗ്ബോസിലേക്കോ ? ഞെട്ടിത്തരിച്ച് ആരാധകർ !
പ്രശസ്ത യൂട്യൂബർ അർജുൻ ‘ബിഗ്ബോസിലേക്കോ ? ഞെട്ടിത്തരിച്ച് ആരാധകർ !
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ പതിപ്പില്‍ മൂന്നാം സീസണ്‍ ഒരുങ്ങുകയാണ്. പുതിയ സീസണ്‍ പ്രഖ്യാപിച്ചതിന്റെ ആഘോഷത്തിലാണ് ആരാധകരും. ഇതിന് പിന്നാലെ ആരൊക്കെയാകും മത്സരാര്‍ത്ഥികള്‍ എന്നതാണ് ചര്‍ച്ച. കൃഷ്ണകുമാറിന്റെ മക്കളും സോഷ്യല്‍ മീഡിയ താരങ്ങളുമായ ദിയ കൃഷ്ണയും ഇഷാനിയും ബിഗ് ബോസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥാരീകരണമൊന്നും ഇനിയും പുറത്ത് എത്തിയിട്ടുമില്ല.
ബിഗ്ബോസിലേക്ക് കിട്ടിയ ക്ഷണം നിരസിച്ചതായും ബിഗ്ബോസിലേക്ക് പോകുന്നെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നുമൊക്കെ വ്യക്തമാക്കി പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അർജ്യൂ എന്നറിയപ്പെടുന്ന യൂട്യൂബർ അർജ്ജുൻ. യൂട്യൂബ് കണ്ടൻറ് ക്രിയേറ്ററായ അർജ്ജുൻ സ്വതസിദ്ധമായ ഒരു വീഡിയോ തയ്യാറാക്കിക്കൊണ്ടാണ് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത്.
താൻ ബിഗ്ബോസിലേക്ക് ഇല്ലെന്നും യൂട്യൂബ് വിട്ടു കളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അർജ്യൂ വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ അർജ്യൂ ബിഗ്ബോസ് മലയാളം സീസൺ 3യിലേക്ക് മത്സരാർത്ഥിയായി എത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. താൻ ബിഗ്ബോസിലേക്ക് എന്ന് അർത്ഥമാക്കിക്കൊണ്ടുള്ള ടൈറ്റിലിട്ടു കൊണ്ടാണ് അർജ്ജുൻ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇരുപത്തിയഞ്ച് ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. യൂട്യൂബ് ട്രെൻ്റിംഗ് ലിസ്റ്റിലും ഈ വീഡിയോ മൂന്നാം സ്ഥാനത്തുണ്ട്.
about youtuber arjun
