
general
പത്മഭൂഷൻ ലഭിച്ചതിൽ അതികം സന്തോഷിക്കുന്നില്ല, കാരണം വെളിപ്പെടുത്തി കെ സ് ചിത്ര !
പത്മഭൂഷൻ ലഭിച്ചതിൽ അതികം സന്തോഷിക്കുന്നില്ല, കാരണം വെളിപ്പെടുത്തി കെ സ് ചിത്ര !

പത്മഭൂഷൺ പുരസ്കാരം തേടിയെത്തിയ സന്തോഷത്തിലാണ് കെ.എസ്.ചിത്ര. മലയാളത്തിന്റെ സ്വന്തം വാനമ്പാടിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുമ്പോൾ ഓരോ മലയാളിക്കും അത് അഭിമാനത്തിന്റെ നിമിഷം കൂടിയാണ്. സിനിമാരംഗത്തു നിന്നും സംഗീതലോകത്തുനിന്നുമൊക്കെ നിരവധി പേരാണ് ചിത്രയെ അഭിനന്ദിച്ചുകൊണ്ടും ആശംസകൾ നേർന്നുകൊണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ചിത്രയ്ക്ക് പുറമേ കൈപത്രം ദാമോദരന്‍ നമ്പൂതിരിയ്ക്ക് പത്മശ്രീ ലഭിച്ചപ്പോള്‍ അന്തരിച്ച ഗായകന് എസ്പി ബാലകസുബ്രഹ്മണ്യത്തിന് പത്മവിഭൂഷന് ലഭിച്ചു. പുരസ്കാര നേട്ടത്തില്‍ സന്തോഷവതിയാണോ എന്ന് ചോദിച്ചാല്‍ ആണെന്നും എന്നാല്‍ അത്ര ആഹ്ലാദിക്കുന്നില്ലെന്നുമാണ് ഒരു ചാനലിൽ നല്കിയ പ്രതികരണത്തില്‍ ചിത്ര പറയുന്നത്.
പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. പക്ഷെ വലിയ രീതിയിലുള്ള ആഹ്ളാദവും ആഘോഷവുമൊന്നുമില്ല. എന്റെ അച്ഛന് പഠിപ്പിച്ചത് പോലെ അഹങ്കാരം ഇല്ലാതെ ഇരിക്കുക എന്നതാണ്. പിന്നെ ഒരിക്കലും ഞാന്‍ അമിതമായി ആഹ്ലാദിക്കാറില്ല. കാരണം സന്തോഷിച്ച് കഴിഞ്ഞാല്‍ എനിക്ക് ഉടനെ ഒരു ദുഖം പുറകെ വരും. അതുകൊണ്ട് എല്ലാത്തിനെയും ഒരുപോലെ കാണണം എന്ന് കരുതുന്ന ആളാണ്. ഞാന്‍ ഒന്നിലും ഒരുപാട് സന്തോഷിക്കാറില്ല. കാരണം ദൈവം അങ്ങനെയാണ് എന്റെ ജീവിതം കൊണ്ടു പോയിട്ടുള്ളത്. അതുകൊണ്ട് അത് മനസിലാക്കി തന്നതിനെല്ലാം നന്ദി പറഞ്ഞു കൊണ്ട് ജീവിക്കുന്നു. എന്നുമാണ് ചിത്ര പറയുന്നത്.
about k s chithra
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...