
serial
ഓരോ ദിവസവും ഞാൻ നിന്നിലേക്ക് വീണുപോകുന്നു; പ്രിയതമയ്ക്ക് ഒപ്പം ശ്രീറാം രാമചന്ദ്രൻ
ഓരോ ദിവസവും ഞാൻ നിന്നിലേക്ക് വീണുപോകുന്നു; പ്രിയതമയ്ക്ക് ഒപ്പം ശ്രീറാം രാമചന്ദ്രൻ

കസ്തൂരിമാനിലെ ജീവയായി എത്തി മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാവുകയായിരുന്നു ശ്രീറാം രാമചന്ദ്രൻ. സീരിയലിലെ കാവ്യ- ജീവ പ്രണയജോഡികളോട് ഇപ്പോഴും ഒരു പ്രത്യേക ഇഷ്ട്ട കൂടുതലാണ്. കാവ്യയ്ക്കും ജീവക്കും ഇരട്ടക്കുട്ടികള് ജനിക്കുന്നതും ഇരുവരും പിരിഞ്ഞ് താമസിക്കുന്നതുമൊക്കെയാണ് കഥാഗതി. പരമ്പര വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സോഷ്യൽ സജീവമായ ശ്രീറാം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്
ഇപ്പോൾ ജീവിത നായികയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും അതിനു അദ്ദേഹം നൽകിയ ക്യാപ്ഷനും ആണ് ശ്രദ്ധിക്കപെടുന്നത്. ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിന്റെ സൂചന ആയിട്ടാണ് ശ്രീറാം ചിത്രം പങ്ക് വച്ചത്. വാലന്റൈൻ സ്പെഷ്യൽ എപ്പിസോഡിൽ ആണ് ഇരുവരും ഒന്നിച്ചു ഷോയ്ക്ക് എത്തുന്നത് എന്നാണ് സൂചന.
വന്ദിതയുമായി പ്രണയ വിവാഹം ആയിരുന്നു ശ്രീറാമിന്റേത്. അതുകൊണ്ടുതന്നെ ഇപ്പോഴും ഓരോ ദിവസവും ഞാൻ നിന്നിലേക്ക് വീണുപോകുകയാണ് എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രം പങ്ക് വച്ചത്. 2012 ലാണ് വന്ദിത ശ്രീറാമിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കോളജ് പഠനശേഷമാണ് തങ്ങൾ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതെന്ന് ശ്രീറാം മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
അവസാനം വരെയും ശ്രുതി വിശ്വസിച്ചു. സച്ചി കതിർമണ്ഡപത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉടൻ തന്നെ ആ കാരണം പറഞ്ഞ് എനിക്ക് രക്ഷപ്പെടാം എന്നൊക്കെ....
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...