
Malayalam
ഇന്ദ്രജിത്തിനോടും നരേയ്നോടും വല്ലപ്പോഴും സംസാരിക്കും, വേറെ ആരുമായും കോണ്ടാക്ടില്ല; ‘റസിയ’ പറയുന്നു
ഇന്ദ്രജിത്തിനോടും നരേയ്നോടും വല്ലപ്പോഴും സംസാരിക്കും, വേറെ ആരുമായും കോണ്ടാക്ടില്ല; ‘റസിയ’ പറയുന്നു
Published on

ക്ലാസ്മേറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ റസിയ എന്ന കഥാപാത്രമായി എത്തി മലായള പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രാധിക. പതിനാല് വര്‍ഷത്തിനു ശേഷം വീണ്ടും അതേ കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ എത്തിയ രാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുറച്ച് മണിക്കൂറുകള്‍ എങ്കിലും കരിയറിലെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായി ജീവിക്കാന്‍ പറ്റുക എന്നത് ഒരു ഭാഗ്യമാണ് എന്നാണ് രാധിക പറയുന്നത്.
ഇപ്പോഴും തന്നെ പലരും റസിയ എന്ന് തന്നെയാണ് വിളിക്കുന്നത്. രാധിക എന്ന പേര് മറന്നവരോ ഒരു പക്ഷെ അറിയാത്തവരോ ആണ് പലരും. എന്നാല്‍ പ്രേക്ഷകര്‍ റസിയയെ ഓര്‍ത്തിരിക്കുന്നത് തന്നെ ഒരു അംഗീകാരമാണെന്നും രാധിക പറയുന്നു. കോളേജ് കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും പറഞ്ഞ ക്ലാസ്മേറ്റ്സിലെ സഹതാരങ്ങളില്‍ ഇന്ദ്രജിത്തിനോടും നരേയ്നോടും വല്ലപ്പോഴും സംസാരിക്കാറുണ്ടെന്നും ബാക്കിയാരുമായി അത്ര വലിയ കോണ്ടാക്ടില്ലെന്നും രാധിക പറയുന്നു.
വിയറ്റ്നാം കോളനി എന്ന സിനിമയില്‍ ബാലതാരമായാണ് രാധിക മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. സിദ്ദിഖ് ലാലിന്റെ അസോസിയേറ്റായിരുന്ന മുരളി രാധികയുടെ അയല്‍വാസിയായിരുന്നു. അദ്ദേഹമാണ് സിനിമ ചെയ്യുന്നോ എന്ന് ചോദിക്കുന്നത് അപ്പോള്‍ ഒന്നും നോക്കാതെ ആം റെഡി എന്ന് പറഞ്ഞതാണ് എന്നും രാധിക പറയുന്നു. ആ സമയത്ത് അഭിനയം എന്താണെന്നോ സിനിമ എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു എന്നും രാധിക കൂട്ടിച്ചേര്‍ത്തു.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...