Malayalam
സിനിമ കണ്ടു.. എന്റെ വീട്ടിലും ഇതേ അവസ്ഥയാണെന്ന് സാബു മോൻ; കുറിപ്പ് വൈറലാകുന്നു
സിനിമ കണ്ടു.. എന്റെ വീട്ടിലും ഇതേ അവസ്ഥയാണെന്ന് സാബു മോൻ; കുറിപ്പ് വൈറലാകുന്നു
തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്പതികളായി എത്തിയ ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്.. ജിയോ ബേബി ഒരുക്കിയ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്
ചിത്രത്തെ കുറിച്ചുള്ള റിവ്യു പോസ്റ്റുകളും അനാലിസിസ് പോസ്റ്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.സിനിമ കണ്ട് നടനും അവതാരകനുമായ സാബുമോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകളാണ് വൈറലായത്. തന്റെ വീട്ടിലും ഇതേ അവസ്ഥ, എന്നാല്‍ ഒരു വ്യത്യാസം ഉണ്ടെന്നുമാണ് സാബുമോന്‍ കുറിച്ചിരിക്കുന്നത്.
”ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സിനിമ കണ്ടു, എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനും എതിര്‍ഭാഗത്ത് സ്‌നേഹ ഭാസ്‌ക്കരന്‍ എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ” എന്നാണ് സാബുമോന്റെ കുറിപ്പ്. നിരവധി ആരാധകരാണ് സാബുമോൻ്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമൻ്റടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.