
Malayalam
മമ്മൂട്ടിയും ദിലീപും മക്കളെപ്പോലെയാണ്, കൂടുതല്‍ ഇഷ്ടം ഈ രണ്ട് നടിമാരെ; പൊന്നമ്മ ബാബു
മമ്മൂട്ടിയും ദിലീപും മക്കളെപ്പോലെയാണ്, കൂടുതല്‍ ഇഷ്ടം ഈ രണ്ട് നടിമാരെ; പൊന്നമ്മ ബാബു

ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ താരമാണ് പൊന്നമ്മ ബാബു. സിനിമ വിശേഷങ്ങളെ കുറിച്ചും താരങ്ങളെക്കുറിച്ചും സംസാരിക്കാറുള്ള പൊന്നമ്മ ബാബു മുമ്പ് ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്.
മമ്മൂട്ടിയെ കുറിച്ച് മാത്രമല്ല തന്റെ ഏറ്റവും പ്രിയപ്പെട്ട നടനെ കുറിച്ചും പൊന്നമ്മ പറയുന്നുണ്ട്. ദിലീപാണ് പൊന്നമ്മയുടെ ഇഷ്ട നടന്. കാവ്യ മാധവനും മഞ്ജു വാര്യരുമൊക്കെയാണ് ഇഷ്ടനടിമാര്. ഒപ്പം സിനിമയിലെ എല്ലാവരും ഒരു കുടുംബം പോലെ കഴിയുന്നവരാണെന്നും അതാണ് ഏറ്റവും വലിയ സന്തോഷമെന്നും നടി പറയുന്നു.
‘ചേച്ചിയ്ക്ക് മോനെ പോലെ ഏറ്റവും കൂടുതല്‍ വാത്സല്യം തോന്നുന്ന നടന്മാര് ആരൊക്കെയാണെന്നുള്ള അവതാരകയുടെ ചോദ്യത്തിന് ഒന്ന് മമ്മൂട്ടിയും ദിലീപും ആണെന്നായിരുന്നു നടിയുടെ ഉത്തരം. ഇവരുമായി നല്ല അടുത്ത ബന്ധമാണ്. കാരണം അറിയില്ല. എങ്കിലും വലിയ ഇഷ്ടമാണെന്നും താരം പറയുന്നു.
മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം എന്റെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമൊക്കേ ചോദിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യും. ദിലീപും അങ്ങനെ തന്നെ. അങ്ങനെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ ചോദിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന കുറച്ച് ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. അതില്‍ വലിയ സന്തോഷമുണ്ടെന്നുമാണ് പൊന്നമ്മ ബാബു പറയുന്നത്. സിനിമയില്‍ ഉള്ള എല്ലാവരും നമ്മുടെ കുടുംബാംഗങ്ങളാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...