
Actress
ക്ലാസ്സ്മേറ്റ്സിലെ റസിയയെ ഓർമയില്ലേ? രാധികയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു.
ക്ലാസ്സ്മേറ്റ്സിലെ റസിയയെ ഓർമയില്ലേ? രാധികയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു.

റസിയ, ഇതിലും മികച്ചൊരു ഇൻട്രൊഡക്ഷൻ ഈ നടിയ്ക്ക് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ലാൽ ജോസ് സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ക്യാംപസ് പ്രണയങ്ങളുടെ നേർച്ചിത്രമായി മാറിയ ക്ലാസ്സ്മേറ്റ്സിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്ത നടിയാണ് രാധിക. ഇപ്പോഴിതാ ക്ലാസ്മേറ്റ്സ് റീലിസ് ചെയ്ത് പതിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് റസിയായി വീണ്ടും എത്തിയിരിക്കുകയാണ് രാധിക. തന്റെ പഴയ കഥാപാത്രത്തെ ഫോട്ടോഷൂട്ടിലൂടെ വീണ്ടും പുനരാവിഷ്കരിച്ചാണ് നടി എത്തിയത്.
കറുത്ത പര്‍ദയണിഞ്ഞ് നടത്തിയ ഫോട്ടോഷൂട്ട് ജയപ്രകാശ് പയ്യന്നൂര്‍ എന്ന ഫോട്ടോഗ്രാഫറാണ് എടുത്തിരിക്കുന്നത്. രാധികയുടെ ചിത്രങ്ങള്‍ പുറത്തിറങ്ങി നിമിഷനേരങ്ങള്‍ക്കുളളിലാണ് അത് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 2006ലായിരുന്നു ലാല്‍ജോസിന്റെ സംവിധാനത്തില്‍ ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയത്. രാധികയ്ക്കൊപ്പം പൃഥ്വിരാജ് , ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്, കാവ്യാ മാധവന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി.
ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലാണ് ലാല്‍ജോസ് ക്ലാസ്മേറ്റ്സ് എടുത്തത്. ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. അഭിനയിച്ച താരങ്ങളുടെയെല്ലാം കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. ഒപ്പം അലക്സ് പോള്‍ ഒരുക്കിയ ക്ലാസ്മേറ്റ്സിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജീവ് രവി ഛായാഗ്രണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്.
എന്നാലിപ്പോൾ തികച്ചും അപ്രതീക്ഷിതമായ ഒരു ഫോട്ടോഷൂട്ടിലൂടെയാണ് രാധിക തൻ്റെ പ്രിയപ്പെട്ട കഥാപാത്രമായി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. നടിമാരെ സംബന്ധിച്ച് വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലഭിക്കുന്ന സൗഭാഗ്യമാണ് തൻ്റെ കരിയറിലെ ഹിറ്റ് കഥാപാത്രമായി വീണ്ടും മാറുക എന്നത്, ഈ ഭാഗ്യമാണ് നടി രാധികയെ തേടിയെത്തിയത്. റസിയ കഴിഞ്ഞ അഞ്ചാറു കൊല്ലങ്ങളായി ദുബായിലാണുള്ളത്, അതിനു മുൻപ് അവിടെയൊക്കെ തന്നെയുണ്ടായിരുന്നുവെന്ന് രാധിക പറയുന്നു.
about radhika
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...