
Malayalam
ലൂസിഫറിന്റെ സംവിധായകനായി ആദ്യം തീരുമാനിച്ചത് അദ്ദേഹത്തെയായിരുന്നു; വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ
ലൂസിഫറിന്റെ സംവിധായകനായി ആദ്യം തീരുമാനിച്ചത് അദ്ദേഹത്തെയായിരുന്നു; വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ

മലയാളത്തിലെ ഇതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം തകർത്ത് ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായിരുന്നു മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫർ’. ലൂസിഫറിലൂടെ സംവിധാന രംഗത്തേക്ക് പൃഥ്വി തുടക്കം കുറിക്കുകയായിരുന്നു. കേരളത്തിനകത്തും പുറത്തും ചിത്രം നേടിയ മികച്ച വിജയം ഏറെ ചര്‍ച്ചയായിരുന്നു. ലൂസിഫര്‍ രണ്ടാംഭാഗമായ എമ്പുരാൻ 2021ൽ പുറത്തിറങ്ങാൻ ഇരിക്കുകയുമാണ്.
ചിത്രത്തെ കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും മനസ്സുതുറക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.
സിനിമയുടെ സംവിധായകനായി ആദ്യം രാജേഷ് പിള്ളയെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തി.
എട്ട് വർഷം മുൻപ് മുരളി ഗോപി ആശീർവാദിന് വേണ്ടി ലൂസിഫർ എന്ന പേരിൽ ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരുന്നു. രാജേഷ് പിള്ളയായിരുന്നു സിനിമയുടെ സംവിധായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാൽ സിനിമ വൈകിപ്പോകുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞു.
ഹൈദരാബാദിൽ പൃഥ്വിരാജ് നായകനായ ടിയാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുരളി ഗോപി വീണ്ടും എന്നെ വിളിച്ചു, ‘ അണ്ണാ ഈ സിനിമ ആരെ വെച്ച് ഡയറക്ട് ചെയ്യിക്കാനാണ് പരിപാടി? ‘ അതൊന്നും തീരുമാനിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞു. ‘ സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞപ്പോൾ അയാൾ സിനിമ സംവിധാനം ചെയ്തോട്ടെ എന്ന് ചോദിച്ചു. ഞാൻ എന്താ പറയേണ്ടത്? എനിയ്ക്കു പെട്ടന്ന് മറുപടി പറയുവാൻ കഴിഞ്ഞില്ല. ഞാൻ ലാൽ സാറിനോട് ചോദിച്ചു. ” അത് കൊള്ളാലോ രാജു പടം ഡയറക്ട് ചെയ്യാൻ പോകയാണോ, നമുക്ക് ചെയ്യാം’. അടുത്ത ദിവസം തന്നെ ഞാൻ ഹൈദരാബാദിലേക്ക് പോയി. ആ പ്രോജെക്റ്റിനെക്കുറിച്ച് ധാരണയാക്കി.
മോഹൻലാലിന്റെ വലിയ ഫാൻ ഞാൻ ആണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്. എന്നാൽ ലൂസിഫർ കണ്ടപ്പോൾ മനസ്സിലായി എന്നേക്കാൾ വലിയ ഫാൻ പൃഥ്വിരാജ് ആണെന്ന്. എമ്പുരാന്റെ കഥ എഴുതി കഴിഞ്ഞപ്പോൾ ഇതിനൊരു മൂന്നാം ഭാഗത്തിന് സ്കോപ് ഉണ്ടെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞത്. ദൈവം സഹായിച്ചാൽ അതും നടക്കുമെന്ന് ആന്റണി കൂട്ടിച്ചേർത്തു
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...