Connect with us

ആദ്യപ്രണയ ദിനത്തില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് ക്ഷണിച്ചു; എന്നാല്‍ സമ്മാനവുമായി കാത്ത് നിന്ന എന്റെ മുന്നിലെത്തിയത്!

Malayalam

മലയാള പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരദമ്പതികളാണ് വിധുപ്രതാപും ഭാര്യ ദീപ്തിയും. കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ ആയപ്പോഴും ടിക് ടോക്കും പാചകപരീക്ഷണങ്ങളുമായും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രസകരമായ നിമിഷങ്ങള്‍ പങ്ക് വെച്ച് ഇരുവരും എത്തിയപ്പോള്‍ ആരാധകരും അത് ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആദ്യ വാലന്റൈന്‍സ് ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്ന് പറയുകയാണ് ദീപ്തി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഫോര്‍ സംഗീത റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ്് ദീപ്തി ഓര്‍മ്മകള്‍ പങ്ക് വെച്ചത്. ഷോ യിലെ വിധികര്‍ത്തക്കളില്‍ ഒരാള്‍ വിധുവാണ്. എപ്പിസോഡില്‍ നടി ആശ ശരത്തും ഇത്തവണ മുഖ്യാതിഥിയായി എത്തിയിരുന്നു.

വേദിയില്‍ എല്ലാവരും വിധുവിന് ഒരു പണി എന്ന് പറയുന്നത് കേട്ടു. യഥാര്‍ഥത്തില്‍ എനിക്ക് കിട്ടിയ വലിയ പണിയാണ് ആ ഇരിക്കുന്നതെന്ന് വിധുവിനെ ചൂണ്ടി കാണിച്ച് തമാശ രൂപേണ ദീപ്തി പറയുന്നു. ദീപ്തിയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടി ലഭിച്ചു. ദീപ്തിയുടെ വായില്‍ നിന്ന് തന്നെ ഞങ്ങളത് കേട്ടു എന്നാണ് ജ്യോത്സന അഭിപ്രായപ്പെട്ടത്. എല്ലാവരും കൂവി വിളിച്ച് കളിയാക്കിയതോടെ നിങ്ങളെല്ലാവര്‍ക്കും എന്നോട് ഇത്രയും സ്‌നേഹം ഉണ്ടെന്ന് അറിഞ്ഞില്ല, സന്തോഷമായെന്ന് വിധു പറയുന്നു. വിധുവിനൊപ്പം മറക്കാന്‍ പറ്റാത്ത ഒരു ദിവസത്തെ കുറിച്ചാണ് അവതാരകര്‍ ദീപ്തിയോട് ചോദിച്ചത്. വാലന്റൈന്‍സ് ഡേ ആണെന്നായിരുന്നു മറുപടി. കല്യാണത്തിന് ശേഷം ഞങ്ങളത് ആഘോഷിച്ചിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ വിവാഹം നിശ്ചയിച്ചതിന് ശേഷമുള്ള ആദ്യ പ്രണയദിനമായിരുന്നു അത്. തലേ ദിവസം വിധു ചേട്ടന്‍ എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു, നാളെ വാലന്റൈന്‍സ് ഡേ അല്ലേ, നമുക്കൊരു കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോകാം എന്ന്. കേട്ടപ്പോള്‍ എനിക്കൊരുപാട് സന്തോഷം തോന്നി.

പിറ്റേ ദിവസം വൈകുന്നേരം ഡിന്നറിന് പോകാന്‍ വേണ്ടി ഞാന്‍ ഒരുങ്ങി നിന്നു. വിധു ചേട്ടന്‍ എന്നെ കൂട്ടാന്‍ വീട്ടില്‍ വന്നു. ഞാന്‍ അദ്ദേഹത്തിന് കൊടുക്കാന്‍ വാങ്ങിയ സമ്മാനം ഒക്കെ എടുത്ത് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ അച്ഛനും അമ്മയും വിധു ചേട്ടനും കൂടെ നില്‍ക്കുന്നതാണ് കണ്ടതെന്ന് ദീപ്തി പറയുന്നു. ഒരു ലോഡ് നിറയെ വണ്ടിയില്‍ ആളുമായി താന്‍ മിഥുനം സിനിമ റീക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചതാണെന്നായിരുന്നു വിധു ഇതിന് നല്‍കിയ മറുപടി. അങ്ങനെ വിധുവിന്റെയും ദീപ്തിയുടെയും വാലന്റൈന്‍സ്് ഡേ ആഘോഷത്തിന്റെ കഥയ്ക്ക് വമ്പന്‍ വരവേല്‍പ്പാണ് വേദിയില്‍ ലഭിച്ചത്. ഇത് മാത്രമല്ല രസകരമായ മറ്റ് പല അനുഭവങ്ങളും വേദിയില്‍ തുറന്ന് പറഞ്ഞാണ് ദീപ്തി പോയത്. റിമി ടോമി, സിത്താര കൃഷ്ണകുമാര്‍, ജ്യോത്സന തുടങ്ങിയ ഗായകരും നടി ആശ ശരത്തുമെല്ലാം താരദമ്പതിമാരെ കുറിച്ചുള്ള രസകരമായ സംഭവങ്ങള്‍ പറഞ്ഞിരുന്നു.

അതേസമയം വിധുപ്രതാപിന്റെതായി വന്ന പുതിയൊരു വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു. വിധുവിന്റെ യൂട്യൂബ് ചാനലിലാണ് പുതിയ വീഡിയോ വന്നത്. സൈബര്‍ ബുളളിയിങ്ങിനെതിരെയാണ് രസകരമായ വീഡിയോയുമായി വിധുവും ദീപ്തിയും എത്തിയിരിക്കുന്നത്. ഇരുട്ടിലെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുന്നു. ഇന്നത്തെ ചിന്താവിഷയം, മാമനോടൊന്നും തോന്നല്ലെ മക്കളെ എന്ന ക്യാപ്ഷനോടെയായിരുന്നു വിധു വീഡിയോ പങ്കുവെച്ചിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയ ഗായകനാണ് വിധുപ്രതാപ്. റൊമാന്റിക്ക്, മെലഡി അങ്ങനെ എല്ലാതരം പാട്ടുകളും പാടിക്കൊണ്ടാണ് ഗായകന്‍ മലയാളത്തില്‍ തിളങ്ങിയത്.

More in Malayalam

Trending