
Malayalam
‘ബിഗ്ബോസ് സീസൺ 3, മത്സരാർത്ഥിയായി കൃഷ്ണകുമാറിന്റെ മകൾ’; വാർത്തകളോട് പ്രതികരിച്ച് ദിയ കൃഷ്ണ
‘ബിഗ്ബോസ് സീസൺ 3, മത്സരാർത്ഥിയായി കൃഷ്ണകുമാറിന്റെ മകൾ’; വാർത്തകളോട് പ്രതികരിച്ച് ദിയ കൃഷ്ണ
Published on

ബിഗ്ബോസ് മലയാളത്തിന് മൂന്നാം സീസൺ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിക്കുകയാണ്.രശ്മി നായർ മുതൽ ബോബി ചെമ്മണ്ണൂർ വരെ അക്കൂട്ടത്തിലുണ്ട്. ബിഗ് ബോസ്സിന്റെ പ്രഖ്യാപനം നടന്നത് മുതൽ ഏറ്റവും കൂടുതൽ ഉയർന്ന കേട്ട പേരാണ് നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ ദിയയ്ക്ക് ഓസി ടാക്കിയെന്ന യൂട്യൂബ് ചാനലുണ്ട്. എന്നാൽ ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.
തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിയ ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്. താനും സഹോദരി ഇഷാനിയും ബിഗ്ബോസിലുണ്ട് എന്നാണ് പുറത്ത് പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വീഡിയോ ഇടുന്നതെന്നും ദിയ കൃഷ്ണ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.
‘സുഹൃത്തിൻ്റെ വീട്ടിൽ പിറന്നാളാഘോഷത്തിന് വന്നപ്പോൾ പോലും അത് സംബന്ധിച്ച് ചർച്ചകൾ നടന്നുവെന്നും അത് ക്ലിയറാക്കാനാണ് വീഡിയോ ഇടുന്നത്. പ്രചരിക്കുന്നത് വലിയൊരു വ്യാജ വാർത്തയാണ് എന്നും താനും ഇഷാനിയും ബിഗ്ബോസിലുണ്ടാകില്ലെന്നും ദിയ വ്യക്തമാക്കി.പലരും തൻ്റെ യൂട്യൂബ് വീഡിയോകൾക്ക് താഴെ കമൻ്റുകളിൽ കുറിക്കുന്നത് ബിഗ്ബോസിൽ കാണാൻ കാത്തിരിക്കുന്നു എന്ന മട്ടിലൊക്കെയാണ്. പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും അങ്ങനെയൊന്നും സംഭവിക്കില്ലെന്നും ദിയ കൃഷ്ണ വീഡിയോയിൽ പറയുന്നു’.
ഷോയിൽ ദിയയും ഇഷാനിയും വന്നിട്ട് വേണം അവരെങ്ങനെയാണ് എന്ന് കാണാൻ എന്ന് കാത്തിരിക്കുന്ന ചിലരുണ്ടെന്നും അതേസമയം തങ്ങൾക്ക് മൊബൈലില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ടെന്നും കമൻ്റ് ബോക്സിലുണ്ടെന്നും ദിയ പറയുന്നു. അത് സത്യമാണെന്നും അങ്ങനെയാണ് ഞങ്ങളുടെ ജീവിതമെന്നും ഫോണും ഇൻസ്റ്റാഗ്രാമുമൊന്നുമില്ലാത്ത ജീവിതം ബുദ്ധിമുട്ടായിരിക്കുമെന്നും ദിയ പറഞ്ഞു.
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....