
Malayalam
കുടിശ്ശിക അടച്ച് തീര്‍ക്കാതെ സിനിമ നല്‍കില്ല; ഫിലിം ചേംബര്‍
കുടിശ്ശിക അടച്ച് തീര്‍ക്കാതെ സിനിമ നല്‍കില്ല; ഫിലിം ചേംബര്‍

By
തിയേറ്ററുടമകള്‍ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കാനുള്ള കുടിശ്ശിക അടച്ച് തീര്‍ക്കണമെന്ന് ഫിലിം ചേംബര്‍. തിയേറ്ററുടമകള്‍ നല്‍കാനുള്ള തുക തവണകളായി ഈ മാസം 31ന് മുന്‍പായി തീര്‍ക്കണമെന്നും അല്ലാത്തപക്ഷം സിനിമകള്‍ നല്‍കില്ലെന്നുമാണ് ഫിലിം ചേംബറിന്റെ തീരുമാനം. വിജയ് ചിത്രം മാസ്റ്റര്‍ ആയിരിക്കും ആദ്യം റിലീസ് ചെയ്യുകയെന്നും ഫിലിം ചേംബര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന ചര്‍ച്ചയ്ക്കൊടുവിലാണ് ഫിലിം ചേമ്പറിന്റെ ഔദ്യോഗിക അറിയിപ്പ്.
മൂന്നു തവണ ആയി ആണ് പണം നല്‍കേണ്ടത്. 14 ദിവസത്തിനുള്ളില്‍ ആദ്യ തവണ നല്‍കണം. മാര്‍ച്ച് 31നകം കുടിശ്ശിക തീര്‍ക്കണം. അതിനുശേഷം കുടിശ്ശിക തീര്‍ക്കാത്തവര്‍ക്ക് സിനിമ നല്‍കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എന്റര്‍ടെയ്ന്റമെന്റ് ടാക്സ് ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. കൂടാതെ വിനോദ നികുതി ഒഴിവാക്കിയാല്‍ 50 സീറ്റിങ്ങിലെ മറി കടക്കാമെന്നും തീരുമാനമായി. തീയേറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സാവകാശവും നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവരാണ് പങ്കെടുത്തത്. ഇന്ന് കൊച്ചിയില്‍ വെച്ച് നിര്‍മ്മാതാക്കളുടെ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിര്‍മ്മാതാക്കളെയാണ് യോഗത്തില്‍ വിളിച്ചിരിക്കുന്നത്. സിനിമകള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുന്ന കാര്യങ്ങള്‍ ഇവരുമായി ചര്‍ച്ച ചെയ്യും.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...