Connect with us

വെറും കോപ്രായം, എന്തൊരു വൃത്തികേടാണ്; അനുപമ പരമേശ്വരന്റെ ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായി രേവതി സമ്പത്ത്‌

Malayalam

വെറും കോപ്രായം, എന്തൊരു വൃത്തികേടാണ്; അനുപമ പരമേശ്വരന്റെ ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായി രേവതി സമ്പത്ത്‌

വെറും കോപ്രായം, എന്തൊരു വൃത്തികേടാണ്; അനുപമ പരമേശ്വരന്റെ ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായി രേവതി സമ്പത്ത്‌

തന്റെ തുറന്നെഴുത്തുകളിലൂടെ സുപരിചിതയായ യുവനടിയാണ് രേവതി സമ്പത്ത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടികാണക്കാത്ത രേവതി നിരവധി വിമര്‍ശനങ്ങള്‍ക്കും വിധേയ ആയിട്ടുണ്ട്. നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയയെന്ന് വെളിപ്പെടുത്തിയും രേവതി രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് സിദ്ദിഖില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘര്‍ഷത്തിലേയ്ക്ക് തള്ളിവിട്ടുവെന്നുമായിരുന്നു രേവതി ഫേസ്ബുക്കില്‍ കുറിച്ചത്. ഡബ്ല്യു.സി.സിയ്‌ക്കെതിരെ കെ.പി.എ.സി. ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു രേവതി കുറിപ്പ് എഴുതിയിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും കാണുമ്പോള്‍ സിദ്ദിഖില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പറയാതിരിക്കാനാവുന്നില്ലെന്നും രേവതി വ്യക്തമാക്കിയിരുന്നു.



ഇപ്പോഴിതാ അനുപമ പരമേശ്വരന്‍ നായികയായ ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന ഷോര്‍ട്ട് ഫിലിമിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് രേവതി. രേവതിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു രേവതി പ്രതികരണം അറിയിച്ചത്. ആര്‍ജെ.ഷാനിനെ പോലുള്ളവര്‍ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടതെന്ന് എന്നും രേവതി പറയുന്നു.

ഫ്രീഡം@മിഡ്‌നൈറ്റ് എന്നൊരു കോപ്രായം കണ്ടു. എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്. അല്ലെങ്കില്‍ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇന്‍സള്‍ട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകള്‍ ചവറുപോലെ ഉണ്ട്. അതൊന്നും പോരാത്തതുകൊണ്ട് കുറെ സൂപ്പര്‍സ്റ്റാറുകളും അതുപോലെ സ്ത്രീവിരുദ്ധതയില്‍ പിഎച്ച്ഡി എടുത്ത കുറെ തിരക്കഥാകൃത്തുക്കളും, സംവിധായകന്മാരും സംഭാവന ചെയ്ത സിനിമകള്‍ സമൂഹത്തിലെ ഓരോ മനുഷ്യരിലും പടര്‍ത്തിയ വിഷം ചെറുതൊന്നുമല്ല. നിരന്തരം തുറന്നുള്ള സംഭാഷണങ്ങളും ചര്‍ച്ചകളും പ്രവൃത്തികളും കലയുമൊക്കെ വഴിയാണ് മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, നാം കണ്‍മുമ്പില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണിത്. അതിന്റെ അളവ് കൂട്ടാന്‍ ഒരു പറ്റം മനുഷ്യര്‍ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ജെ.ഷാനിനെ പോലുള്ളവര്‍ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടത്. അസഭ്യം തേന്‍ പൂശി എടുത്ത് കാണിച്ചാല്‍ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണ് എന്നും രേവതി പറയുന്നു.

നടി അനുപമ പരമേശ്വരനെയും ഹക്കീം ഷാജഹാനേയും കേന്ദ്ര കഥാപാത്രമാക്കി ആര്‍ജെ ഷാന്‍ സംവിധാനം ചെയ്ത ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ഷോര്‍ട്ട് ഫിലിം ഇതിനോടകം തന്നെ നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഹ്രസ്വചിത്രത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.ജെ. ഷാന്‍ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. താന്‍ കണ്ട സ്ത്രീകള്‍ക്കും അവര്‍ പറഞ്ഞ കഥകള്‍ക്കുമെന്ന സമര്‍പ്പണത്തോടെയാണ് സംവിധായകന്‍ ചിത്രം ആരംഭിക്കുന്നത്. അരമണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രത്തില്‍ ചന്ദ്രയെന്ന വീട്ടമ്മയുടെ ജീവിതമാണ് സംവിധായകന്‍ കാണിക്കുന്നത്. വൈകാതെ തെലുങ്കിലും കന്നടയിലും ചിത്രം റീമേക്ക് ചെയ്യാനുളള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അബ്ദുള്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ലിജിന്‍ ബാബിനോവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം അഖില മിഥുനാണ് ചെയ്തിരിക്കുന്നത്.

More in Malayalam

Trending