ബാലതാരങ്ങളായി എത്തി ടെലിവിഷന്‍ പരമ്പരകളില്‍ ഇപ്പോള്‍ നായികമാരായി തിളങ്ങുകയാണ് ഗോപികയും കീര്‍ത്തനയും. മോഹന്‍ലാലിന്റെ മക്കളായി ബാലേട്ടന് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്.
മോഹന്‍ലാലിന്റെ മക്കളല്ലേയെന്ന് ചോദിച്ചാണ് ഇന്നും പലരും തങ്ങളെ തിരിച്ചറിയുന്നതെന്ന് ഗോപികയും കീര്‍ത്തനയും പറയുന്നു. 2004 ലായിരുന്നു ബാലേട്ടന് റിലീസ് ചെയ്തത്. ബാലേട്ടനിലെ ലാലേട്ടന്റെ മക്കളല്ലേയെന്നാണ് എല്ലാവരും ഇപ്പോഴും ചോദിക്കുന്നത്. ഒരുമിച്ച് അഭിനയിക്കാനായി എന്നുള്ളതാണ് ഞങ്ങള്‍ക്ക് കിട്ടിയ വലിയൊരനുഗ്രഹമെന്ന് ഇരുവരും പറയുന്നു.
ശിവത്തില്‍ ബിജു മേനോന്റെ മകളായാണ് ഗോപിക അനില്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഈ റോളിലേക്ക് ആദ്യം കീര്‍ത്തനയെ ആയിരുന്നു തിരഞ്ഞെടുത്തത്. ബിജു മേനോന് പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ അച്ഛായെന്ന് വിളിച്ച് അരികിലേക്ക് പോവാനായിരുന്നു പറഞ്ഞത്. ഞാന്‍ പോവില്ല, ഇതെന്റെ അച്ഛനല്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു കീര്‍ത്തന. അങ്ങനെയാണ് ആ വേഷം ഗോപികയ്ക്ക് ലഭിച്ചതെന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഇരുവരും.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...