
Malayalam
ആ ആഗ്രഹം ബാക്കിയായി.. അനുവും തങ്കുവും തമ്മിൽ പ്രണയത്തിൽ? തങ്കുവിന്റെ മറുപടി ഞെട്ടിച്ചു
ആ ആഗ്രഹം ബാക്കിയായി.. അനുവും തങ്കുവും തമ്മിൽ പ്രണയത്തിൽ? തങ്കുവിന്റെ മറുപടി ഞെട്ടിച്ചു

കൗണ്ടര്‍ കോമഡികള്‍ കൊണ്ട് സമ്പന്നമായ റിയാലിറ്റി ഷോയാണ് സ്റ്റാർ മാജിക്. ടെലിവിഷൻ താരങ്ങളെ അണിനിരത്തി കോമഡിയും രസകരമായ മത്സരങ്ങളുമൊക്കെയായി പരിപാടി പൊടിപൊടിക്കുകയാണ്. സ്റ്റാര്‍ മാജിക് ഷോ യിലൂടെയാണ് നടന് തങ്കച്ചന് ശ്രദ്ധേയനാവുന്നത്. ഷോ യില്‍ തങ്കച്ചനും അനുവും തമ്മിലുള്ള കോമ്പിനേഷനാണ് കൂടുതലും ശ്രദ്ധേയം. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പറയുന്നത് സത്യമാണോ എന്ന് സംശയിക്കുന്നവരാണ് പ്രേക്ഷകര്‍.
ഇപ്പോഴിതാ അനു തന്റെ സഹോദരിയെ പോലെയാണെന്ന് പറയുകയാണ് തങ്കച്ചന്. വനിത ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലൂടെയാണ് താരം മനസ് തുറന്നത്. ഒപ്പം അമ്മയുടെ വലിയൊരു ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പറ്റാത്തതിലുള്ള സങ്കടവും തങ്കച്ചന് പറയുന്നു.
സ്റ്റാര്‍ മാജിക്കിലെ അനുവുമൊത്തുള്ള തമാശകളൊക്കെ തമാശയായിട്ടേ കണ്ടിട്ടുള്ളു. അതൊരു പാവം കൊച്ചാണ്. എന്റെ നാട്ടുകാരിയാണ്. അനിയത്തിയെ പോലെയാണ് അവളെനിക്ക്. ബാക്കിയൊക്കെ ഫ്ളോറില്‍ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്. അതിനപ്പുറം യാതൊരു ഗൗരവ്വവുമില്ലെന്ന് തങ്കച്ചൻ പറയുന്നു
ഡിസംബര്‍ പതിനെട്ടിനാണ് അമ്മ മരിച്ചത്. മരിക്കുമ്പോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ വിവാഹം. കുടുംബത്തില്‍ ഞാന്‍ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. സഹോദരങ്ങളെല്ലാം വിവാഹിതരായി. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ കുടുംബത്തിലെ ഒറ്റത്തടി. വിവാഹം മനപൂര്‍വ്വം വേണ്ടെന്ന് വച്ചതല്ല. ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിലില്ലെന്നും തങ്കച്ചന് പറയുന്നു.
എപ്പോഴും അമ്മ എന്റെ കല്യാണത്തെ കുറിച്ച് പറയുമായിരുന്നു. അമ്മ മരിച്ചതോടെ ഈ വാക്കുകളാണ് എന്റെ മനസില്‍ എപ്പോഴും വരുന്നത്. അമ്മ ജീവിച്ചിരിക്കുമ്പോള്‍ അത് സാധിച്ച് കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം ചെറുതല്ല. എന്ത് നേടിയാലും ആ വിഷമം ഇനി മാറില്‍. ബാക്കിയൊക്കെ അതിന് പിന്നിലെ ഉള്ളു. അതൊക്കെ ഇനിയും സാധിക്കാം. പക്ഷേ അമ്മയുടെ കാര്യം അങ്ങനയല്ലല്ലോ. കണ്ണില്‍ നിന്നും മറഞ്ഞ് പോയില്ലേയെന്ന് വിതുമ്പലോടെ തങ്കു പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...