
News
ചര്‍ച്ച അനുകൂലമെങ്കില്‍ പതിനൊന്നാം തീയതി തിയേറ്ററുകള്‍ തുറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍
ചര്‍ച്ച അനുകൂലമെങ്കില്‍ പതിനൊന്നാം തീയതി തിയേറ്ററുകള്‍ തുറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍
Published on

സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിലുളള അന്തിമ തീരുമാനം പതിനൊന്നാം തീയതി മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ചര്‍ച്ച അനുകൂലമെങ്കില്‍ പതിനൊന്നാം തീയതി തിയേറ്ററുകള്‍ തുറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
ഫിയോക് ജനറല്‍ബോഡി യോഗത്തിലാണ് തീയറ്റര്‍ തുറക്കില്ലെന്ന തീരുമാനം എടുത്തത്. ഫിയോക്കിന്റെ ജനറൽ ബോഡി യോഗത്തിൽ തന്റെ നിലപാട് വ്യക്തമാക്കി നടനും നിര്‍മ്മാതാവും തീയേറ്റര്‍ ഉടമയുമായ ദിലീപും രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് തീയേറ്ററുകള്‍ തത്കാലം തുറക്കേണ്ടതില്ലെന്നാണ് യോഗത്തിൽ ദിലീപ് നിലപാട് വ്യക്തമാക്കിയത്. ദിലീപിനെ ആന്റണി പെരുമ്പാവൂര്‍ പിന്തുണയ്ക്കുകയുമുണ്ടായി.
ഈ പ്രത്യേക സാഹചര്യത്തിൽ ഒരു തമിഴ് സിനിമയ്ക്കുവേണ്ടി തീയേറ്റര്‍ തുറക്കേണ്ടതുണ്ടോയെന്നാണ് ദിലീപ് യോഗത്തിൽ ചോദിച്ചത്. തമിഴ് സിനിമയ്ക്ക് വേണ്ടി ഇപ്പോള്‍ തീയേറ്റര്‍ തുറന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കുമെന്ന് ഫിയോക് ജനറല്‍ ബോഡിയില്‍ ദിലീപ് പറഞ്ഞു എന്നാണ് വാര്‍ത്തകള്‍
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...