മലയാളികളുടെ ഇഷ്ട താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. ലൂസിഫറിന് പിന്നാലെ എമ്പുരാനുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകര്‍
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ്. മോഹന്‍ലാലിനൊപ്പം നിന്ന് സെല്‍ഫി എടുക്കുന്ന ചിത്രം പൃഥ്വിരാജാണ് പങ്കുവെച്ചത്.ലൂസിഫറിലെ ഡയലോഗിനൊപ്പമാണ് ഫോട്ടോ. ബസ് ഏക് ഇഷാര ഭായ്ജാന്, ബസ് ഏക് എന്നാണ് താരം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഇങ്ങനെ ഒരേയൊരു സഹോദരന് മാത്രം എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
എമ്പുരാന് തുടക്കമായോ, സിനിമയെ കുറിച്ച് സൂചന തന്നതാണോ?, രാജാവിന്റെ വരവിന് കാത്തിരിക്കുന്നു.. കൂടെ സേനാധിപതിയുടെയും.., ഖുറേഷി എബ്രഹാം അദ്ദേഹത്തിന്റെ സ്വന്തം സെയിദ് മസൂദ് എന്നിങ്ങനെയാണ് ചില കമന്റുകള്‍.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫര്‍. ഇത് വലിയ വിജയം നേടിയതിന് പിന്നാലെയാണ് രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നത്. ലൂസ്ഫറിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് എമ്പുരാനായും ഒന്നിക്കുന്നത്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...