Connect with us

കഥയ്ക്ക് ചേരുന്ന താരമെന്നാണ് കരുതിയത്; എന്നാല്‍ മിസ്‌കാസ്റ്റിങ് കാരണം ആ സിനിമ പരാജയപ്പെട്ടു

Malayalam

കഥയ്ക്ക് ചേരുന്ന താരമെന്നാണ് കരുതിയത്; എന്നാല്‍ മിസ്‌കാസ്റ്റിങ് കാരണം ആ സിനിമ പരാജയപ്പെട്ടു

കഥയ്ക്ക് ചേരുന്ന താരമെന്നാണ് കരുതിയത്; എന്നാല്‍ മിസ്‌കാസ്റ്റിങ് കാരണം ആ സിനിമ പരാജയപ്പെട്ടു


വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നിഷാന്ത് സാഗര്‍. ദേവദാസി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് തുടക്കം കുറിച്ച നിഷാന്തിന, തന്റെ കരിയറില്‍ ബ്രേക്കായി മാറിയത് ജോക്കറിലെ കഥാപാത്രമായിരുന്നു. മന്യയായിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ ്‌ജോക്കറിന് ശേഷം നിഷാന്ത് സാഗറിനെയും മന്യയെയും നായികാ നായകന്‍മാരാക്കി സിനിമ ചെയ്തതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സതീഷ് മണ്ണാര്‍ക്കാട്.

ഒരു അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ‘ശിങ്കാരി ബോലോന’ എന്നായിരുന്നു സിനിമയ്ക്ക് പേരിട്ടത്. അനില്‍ രാജായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഹ്യൂമറസായിട്ടുള്ള ചിത്രമായിരുന്നു. നമ്മളെക്കുറിച്ച് മറ്റുള്ളവരെന്ത് വിചാരിക്കും, നമ്മളെ മറ്റുള്ളവര്‍ എങ്ങനെയാണ് വിലയിരുത്തുന്നത് ഇങ്ങനെയൊക്കെ ചിന്തിക്കുന്ന കുറച്ച് ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമായായിരുന്നു. നിര്‍ഭാഗ്യവശാല്‍ സിനിമ പരാജയമായി മാറുകയായിരുന്നു. കഥയ്ക്ക് ചേരുന്ന താരമെന്ന് കരുതിയായിരുന്നു നിഷാന്തിനെ ക്ഷണിച്ചത്. എന്നാല്‍ മിസ്‌കാസ്റ്റിങ് കൊണ്ടാണ് ചിത്രം പരാജയപ്പെട്ടതെന്നും സംവിധായകന്‍ പറയുന്നു.

നിഷാന്തിന് അത്ര നന്നായി ഹ്യൂമര്‍ ചെയ്യാനായില്ല. അന്ന് അദ്ദേഹം തുടക്കക്കാരനായിരുന്നു. ഇപ്പോഴാണേല്‍ പുള്ളി നന്നായി ചെയ്യുമായിരിക്കും. ക്ലിക്കാവുമെന്ന വിശ്വാസത്തിലാണ് സിനിമയൊരുക്കിയത്. നല്ല പാട്ടുകളുമുണ്ടായിരുന്നു. നിഷാന്തല്ലാതെ വേറൊരു താരവും മനസ്സിലുണ്ടായിരുന്നില്ല. തിരക്കഥാകൃത്തും നിഷാന്തിനെക്കുറിച്ചായിരുന്നു പറഞ്ഞത്. അങ്ങനെ അതങ്ങ് മനസ്സില്‍ പതിയുകയായിരുന്നുവെന്നും സതീഷ് മണ്ണാര്‍ക്കാട് പറയുന്നു.


More in Malayalam

Trending

Recent

To Top