
Malayalam
മെഗാവരവിനൊരുങ്ങി മെഗാസ്റ്റാര്‍; ആ സസ്പെന്‍സ് അവസാനിപ്പിച്ചു താരം
മെഗാവരവിനൊരുങ്ങി മെഗാസ്റ്റാര്‍; ആ സസ്പെന്‍സ് അവസാനിപ്പിച്ചു താരം

ദീര്‍ഘ നാളായി കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പത്ത് മാസത്തെ ബ്രേക്കിന് ശേഷം നീളന്‍ താടിയും മുടിയുമായാണ് മമ്മൂട്ടി തിരിച്ചെത്തിയത്. ഇത് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ ലുക്ക് ആണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ജനുവരി 20ന് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങുന്നുവെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അമല്‍നീരദ് പ്രൊഡക്ഷന്‍സാണ് പുതിയ മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വരത്തന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കലിന് ശേഷം മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് സൂചന.
എന്നാല്‍ ബിഗ് ബിയുടെ രണ്ടാം ഭാഗം ‘ബിലാല്‍’ ആയിരിക്കില്ല ഈ സിനിമ. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ചിത്രീകരിക്കേണ്ടതിനാലാണ് ബിലാല്‍ മാറ്റിവച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുക ന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന വിവരം.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...