Connect with us

‘എജ്ജാതി ലുക്ക് മനുഷ്യാ..ഒരു രക്ഷയുമില്ല’, ജോജുവിനോട് ആരാധകര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Malayalam

‘എജ്ജാതി ലുക്ക് മനുഷ്യാ..ഒരു രക്ഷയുമില്ല’, ജോജുവിനോട് ആരാധകര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

‘എജ്ജാതി ലുക്ക് മനുഷ്യാ..ഒരു രക്ഷയുമില്ല’, ജോജുവിനോട് ആരാധകര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഏത് കഥാപാത്രത്തെയും അതിന്റെ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിവുള്ള കലാകാരനാണ് ജോജു ജോര്‍ജ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ജോജു പങ്ക് വെച്ച ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തുറമുഖം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ജോജുവിന്റെ പുതിയ ലുക്ക്. കടലിനെയും കരയെയും മനുഷ്യരെയും കൂട്ടിയിണക്കി ഒരുക്കുന്ന ചിത്ത്രതില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതമാണ് പറയുന്നത്.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് തുറമുഖം. കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തില്‍ വന്‍ താര നിരയുമായി രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയാണ്. കമ്മട്ടിപാടം പോലെ തന്നെ വിവിധ കാല ഘട്ടങ്ങള്‍ പറയുന്ന ചിത്രമാണ് ഇതും. അതേസമയം രാജീവ് രവിയുടെ പുതിയ ചിത്രമായ കുറ്റവും ശിക്ഷയും ചിത്രീകരണം പൂര്‍ത്തിയാക്കി. രാജസ്ഥാനില്‍ വച്ചായിരുന്നു സിനിമയുടെ അവസാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.

ജോജുവിനെ കൂടാതെ നിവിന്‍ പോളി നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈദ് റിലീസായാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുക. ജോജുവിന്റെ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകായാണ് ആരാധകര്‍. ജോജുവിന്റെ മുഖത്തുനിന്നും പല ഭാവങ്ങളും ഞങ്ങള്‍ക്ക് വായിച്ചെടുക്കകന്‍ ആകുന്നുണ്ടെന്നും എജ്ജാതി ലുക്ക്..മനുഷ്യാ ഒരു രക്ഷയുമില്ലെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top