
News
ദൃശ്യം ആമസോണ്‍ പ്രൈമില്‍; വാർത്ത ഞെട്ടലുണ്ടാക്കിയെന്ന് ലിബര്‍ട്ടി ബഷീര്‍
ദൃശ്യം ആമസോണ്‍ പ്രൈമില്‍; വാർത്ത ഞെട്ടലുണ്ടാക്കിയെന്ന് ലിബര്‍ട്ടി ബഷീര്‍

മലയാളി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മോഹന്‍ലാലും ആമസോണ്‍ പ്രൈം വിഡിയോയും ചേര്‍ന്ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.
ദൃശ്യം രണ്ട് ഒ ടി ടി യില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തീയറ്ററുടമകള്‍. തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് കേരള ഫിലിം എക്സ്ബിറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ മീഡിയ വണിനോട് പ്രതികരിച്ചു.
കേരളത്തിന്റെ മുഴുവന്‍ തിയേറ്റര്‍ ഉടമകളും നീക്കത്തിന് എതിരാണ്, ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്, വളരെ പ്രതീക്ഷയോടെയാണ് ദൃശ്യം 2 വിനെ കണ്ടിരുന്നത്, നേരത്തെ ദൃശ്യം തിയേറ്ററുകളിലേക്ക് ആളെകൊണ്ടുവന്ന ചിത്രമായിരുന്നു, വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്ററുകളില്‍ ഇറക്കണമെന്ന നിര്‍ബന്ധമാണ്, അത്തരമൊരു നിലപാട് എന്ത് കൊണ്ട് മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിനും എടുത്തുകൂടെന്നും ലിബര്‍ട്ടി ബഷീര്‍ ചോദിച്ചു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന് ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തിൻറെ ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...