
Malayalam
അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവം ഇല്ലാത്ത ഈ പ്രണയം ഇഷ്ടപ്പെട്ടു; പ്രണയലേഖനവുമായി സാധിക
അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവം ഇല്ലാത്ത ഈ പ്രണയം ഇഷ്ടപ്പെട്ടു; പ്രണയലേഖനവുമായി സാധിക

സിനിമകളിലും സോഷ്യൽ മീഡിയകളിലുമൊക്കെ വളരെ സജീവമായ സാധിക ഇപ്പോഴിതാ പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു കുറിപ്പ് വൈറൽ ആകുന്നു. തനിക്ക് വന്ന പ്രണയ ലേഖനമാണ് സാധിക പങ്കുവെച്ചത്. എന്നാല്‍ ആരാണ് തനിക്ക് കത്ത് അയച്ചതെന്ന് വ്യക്തമല്ലെന്ന് താരം പറയുന്നു.. പ്രണയ ലേഖനത്തിനുള്ള മറുപടിയും താരം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
സാധികയുടെ ഫേസ്ബുക് പോസ്റ്റ്
‘ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ലെറ്റര്‍… It is lovely… ആരാണ് എഴുതിയതെന്നു എനിക്കറിയില്ല പക്ഷെ എനിക്കാണെന്നു മനസിലായി… അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവമില്ലാത്ത ഈ പ്രണയം എനിക്കിഷ്ടപ്പെട്ടു കേട്ടോ… എന്നെ ഒരുപാട് കാലമായി ഞാന്‍ പോലും അറിയാതെ പിന്തുടരുന്നു എന്നറിയുമ്ബോള്‍ ഒരു സുഖം ഒക്കെ ഉണ്ട്… ആളാരെന്നു അറിയാന്‍ ഒരു കൗതുകം ഒക്കെ ഉണ്ട് എന്നാലും വേണ്ട ഇതിങ്ങനെ പൊക്കോട്ടെ കാരണം ഇതിന്റെ സുഖം ഒന്ന് വേറെ ആണ്.. എന്നെ വിളിച്ചു സംസാരിച്ചിരുന്നു എന്ന് പറഞ്ഞു ഒപ്പം യാത്ര ചെയ്തു എന്നും പറഞ്ഞു എന്നിട്ടുപോലും എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല എന്നത് അത്ര മനോഹരമായി ആ പ്രണയം ഉള്ളില്‍ ഒതുക്കിയിരുന്നു എന്നത് കൊണ്ടാണല്ലോ.
ഒരുപാട് ആളുകള്‍ക്ക് ഉള്ളതുപോലെ എന്റെ ചിത്രങ്ങളോടോ ശരീരത്തോടൊ ജോലിയോടോ ഉള്ള വെറുമൊരു ആരാധന അല്ല മറിച്ചു എന്നെ ഞാന്‍ ആയി അറിഞ്ഞു മനസിലാക്കിയുള്ള സ്നേഹം ആണെന്നറിയുമ്ബോള്‍ ഒരുപാട് സന്തോഷം ഉണ്ട് അതുകൊണ്ട് തന്നെ ആരാണെന്നു ചോദിച്ചു അറിഞ്ഞു ഒരു അനാവശ്യ മറുപടി തന്നു വിഷമിപ്പിക്കുന്നില്ല ഈ പ്രണയം എന്നും ഇതുപോലെ തന്നെ അവിടെ ഉണ്ടായിക്കൊള്ളട്ടെ. ഞാന്‍ അറിയാതെ എന്നെ പ്രണയിക്കുന്ന ഈ ആളിനെ ഞാനും എന്നും ഓര്‍ക്കാം. love u too. എന്തായാലും നല്ലൊരു പെണ്‍കുട്ടിയെ കണ്ടുപിടിച്ചു എത്രയും പെട്ടന്ന് കല്യാണം ഒക്കെ നടക്കട്ടെ… എന്നെ ഒരുഭാഗത്തോട്ടു മാറ്റി വച്ചു ആ കുട്ടിക്കായി ഹൃദയം അങ്ങ് തുറന്നു കൊടുക്കുക എല്ലാവിധ ആശംസകളും നേരുന്നു.
അനുവാദം ചോദിക്കാതെയുള്ള അകന്നിരുന്നുള്ള ഉപദ്രവം ഇല്ലാത്ത ഈ പ്രണയം ഇഷ്ടപെട്ടെന്ന് താരം. എന്തായാലും നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തി കല്യാണം നടക്കട്ടെ എന്നും തന്നെ ഒരു ഭാഗത്തേക്ക് മാറ്റി ആ കുട്ടിക്കായി ഹൃദയം തുറന്നു കൊടുക്കാനും ആശംസകളും അറിയിച്ചാണ് സാധികയുടെ മറുപടി കത്ത് അവസാനിക്കുന്നത്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....