
News
എ ആര് റഹ്മാന്റെ അമ്മ കരീമ ബീഗം നിര്യാതയായി
എ ആര് റഹ്മാന്റെ അമ്മ കരീമ ബീഗം നിര്യാതയായി

സംഗീത സംവിധായകന് എ ആര് റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. അമ്മയുടെ ഫോട്ടോ റഹ്മാന് ഷെയര്‍ ചെയ്തിട്ടുണ്ട്. മരണകാരണം എന്തെന്ന് വ്യക്തമല്ല. കരീമ ബീഗത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് തന്നെ നടക്കുമെന്നാണ് ലഭ്യമായ റിപ്പോട്ടുകള്‍. അച്ഛന് രാജഗോപാല കുലശേഖരന്റെ മരണശേഷം അമ്മയായിരുന്നു റഹ്മാന്റെ ലോകം.
റഹ്മാന്റെ ഒമ്പതാം വയസ്സിലാണ് അച്ഛന് മരണപ്പെടുന്നത്. അച്ഛന്റെ മരണശേഷം നിത്യജീവിതത്തിലെ വരുമാനത്തിന് വേണ്ടി പിതാവിന്റെ സംഗിതോപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയാണ് കുടുംബം കഴിഞ്ഞത്. താന്‍ സംഗീത ലോകത്തേയ്ക്ക് എത്താന്‍ കാരണം അമ്മ ആണെന്നും തന്റെ എല്ലാ ഉയര്‍ച്ചയ്ക്ക് പിന്നിലും അമ്മ ഉണ്ടെന്നും റഹ്മാന് പല വേദികളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സിനിമകളില്‍ കാണുന്ന അമ്മ മകന് ബന്ധമല്ല അതിനുമപ്പുറമാണ് തങ്ങളെന്നും റഹ്മാന് വ്യക്തമാക്കിയിട്ടുണ്ട്.
ക്രോസ്ബെല്‍റ്റ് മണിയുടെ പെണ്‍പട എന്ന ചിത്രത്തിനു വേണ്ടിയാണ് പതിനൊന്നാം വയസ്സില്‍ എആര്‍ റഹ്മാന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം എ.ആര്. റഹ്മാന് നല്കപ്പെട്ടു. ഈ ചിത്രത്തിന് തന്നെ 2009ലെ ഓസ്കാര്‍ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു. ഓസ്കാര്‍ അവാര്‍ഡ് നിര്‍ണയ സമിതിയിലേക്കും റഹ്മാന് തിരഞ്ഞെടുക്കപ്പെട്ടു. സംഗീത രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ പുരസ്കാരവും റഹ്മാന് ഭാരത സര്‍ക്കാര്‍ നല്കുകയുണ്ടായി.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...