
Malayalam
ശരീരഭാരം 12 കിലോ കുറച്ചു; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുമായി സംസാരിച്ചു; കാളിദാസ് ജയറാം
ശരീരഭാരം 12 കിലോ കുറച്ചു; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുമായി സംസാരിച്ചു; കാളിദാസ് ജയറാം

ബാലതാരമായി എത്തി ഒടുവിൽ നായകനാവുകയായിരുന്നു കാളിദാസ് ജയറാം. മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു . കാളിദാസ് ജയറാമിന്റെ കരിയറില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു ‘പാവ കഥൈകള്‍’. തമിഴ് ആന്തോളജി ചിത്രത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്ത ‘തങ്കം’ എന്ന ലഘുചിത്രത്തിലെ പ്രകടനമാണ് കാളിദാസിന് മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊടുത്തത്. എന്നാല്‍ ഇനി സിനിമ തന്നെ വേണ്ട എന്ന് തീരുമാനിച്ച സമയത്താണ് ഈ അവസരം തന്നെ തേടി വന്നതെന്ന് കാളിദാസ് പറയുന്നു. മനോരമയ്ക്കു നല്കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രകാശ് രാജും സായ് പല്ലവിയും സിമ്രാനും അഞ്ജലിയുമൊക്കെ ഉള്‍പ്പെടുന്ന നിരവധി പ്രമുഖ താരങ്ങള്‍ എല്ലാം അഭിനയിച്ച ആന്തോളജി ചിത്രത്തില്‍ പ്രേക്ഷകശ്രദ്ധ കൂടുതല്‍ പിടിച്ചുപറ്റിയത് കാളിദാസിന്റെ അഭിനയത്തിനായിരുന്നു. എന്നാല്‍ ഇനി സിനിമ വേണ്ടെന്നു തീരുമാനിച്ച കാലത്താണ് ഈ ചിത്രം തന്നെ തേടിവന്നതെന്ന് കാളിദാസ് പറയുന്നു. ഇതും ശരിയായില്ലെങ്കില്‍ ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നുവെന്നും കാളിദാസ് പറഞ്ഞു.
സുധ കൊങ്കരയുടെ ഫോണ്‍കോള്‍ വന്നപ്പോള്‍ കഥ കേള്‍ക്കണമെന്ന് തോന്നി. അവരുടെ ചിത്രങ്ങള്‍ എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. കഥ കേട്ടപ്പോള്‍ ചെയ്യാന്‍ തോന്നി. എന്നാല്‍ തിരിച്ചുവരവ് ഇത്രയും ഗംരീരമാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും കാളിദാസ് പറയുന്നു.
കഥാപാത്രത്തിനുവേണ്ടി ശരീരഭാരം 12 കിലോ കുറച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരുമായി സംസാരിക്കുകയും, സിനിമയിലെ എന്റെ സുഹൃത്തായ ട്രാന്‍സ് വുമണായ ജീവയെ കണ്ടു കൂടുതല്‍ അവരെ പറ്റി മനസിലാക്കുകയും ചെയ്തു. ട്രാന്‍സ് വിഭാഗക്കാരെ തിരശ്ശീലയിലെത്തിക്കുമ്ബോള് നല്ലപോലെ ശ്രദ്ധിക്കണമെന്നു തീരുമാനിച്ചിരുന്നുവെന്ന് കാളിദാസ് പറയുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. സഹോദരി മാളവിക ഉള്‍പ്പടെ മികച്ച അഭിപ്രായം പറഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായെന്നും കാളിദാസ് പറയുന്നു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....