
Malayalam
ചേച്ചി എന്ന വിളി..! കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു. മുറിയുന്നു; അനിലിന്റെ ഓർമ്മകളിൽ മാലപാർവതി
ചേച്ചി എന്ന വിളി..! കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു. മുറിയുന്നു; അനിലിന്റെ ഓർമ്മകളിൽ മാലപാർവതി

നടന് അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണ വാർത്ത പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ഇന്നലെ നെടുമങ്ങാടുള്ള വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. ഇപ്പോള്‍ അനില്‍ നെടുമങ്ങാടിന്റെ വിയോഗ വാര്‍ത്തയില്‍ നടി മാലാ പാര്‍വതിയുടെ പ്രതികരണം ഓരോരുത്തരുടെയും നെഞ്ചില്‍ സ്പര്‍ശിക്കുകയാണ്.
മാലാപാര്‍വതിയുടെ വാക്കുകള്‍
, 40 ശതമാനവും നീയാണ് എന്നിലൂടെ വരുന്നത് എന്നാണ് അനില്‍ പറയുമായിരുന്നത്. അനില്‍, ജ്യോതിഷിന്, അയച്ച ഒരു മെസേജ് ഇവിടെ എഴുതാം. ‘പിന്നെ എനിക്കുറപ്പുണ്ട് .. എന്റെ ജീവിതകാലത്ത് എറ്റവും മഹത്തരമായ എന്തെങ്കിലും ചെയ്യുന്നത് നിന്റെ സിനിമയിലാവും ..അതും കഴിഞ്ഞിട്ടേ ലിവര്‍ അതിന്റെ ബാക്കി പണി ചെയ്യു. അടുത്തവരെ സ്നേഹിക്കുമ്ബോ നീ ഇപ്പഴും പഴയപോലെയാണ് .എല്ലാവരിലും ജ്യോതിഷില്ല .ഞാനും .’ അനിലിന്റെ വാക്കുകളാണ്. കണ്ണീര് പോലെ തെളിഞ്ഞ മനസ്സുള്ളവനാണ് എന്റെ അനില്‍ എന്ന് ജ്യോതിഷ് അഭിമാനത്തോടെ പറയും. നാടകം പഠിപ്പിക്കുമ്ബോഴും, അഭിനയം പഠിപ്പിക്കുമ്ബോഴും, എന്റെ അനില്‍, എന്റെ ചങ്ക്, എന്ന് പറഞ്ഞ് തുടങ്ങിയാല്‍ നൂറ് നാവാണ്.
അഭിനയത്തെ കുറിച്ചെന്തം അനിലിലോ, ഗോപാലനിലോ, സുരഭിയിലോ ചെന്നാണ് നില്ക്കുക.അവര്‍ അഭിനയത്തെ കുറിച്ചല്ലാതെ ഒന്നും സംസാരിച്ചിരുന്നില്ല എന്നത് എനിക്ക് ഇന്നും അത്ഭുതമാണ്. അങ്ങനെ, അവന്, അനില്‍, കണ്ണുനീര് പോലെ ഒഴുകി അലിഞ്ഞു. എങ്ങനെ താങ്ങും? ജ്യോതിഷും, ദീപനും, ഗോപാലനും, പ്രതാപനും, ജെയിംസും, ഷൈലജയും, രാജേഷ് ശര്‍മ്മയും, ബൈജു കോരാണിയും, കണ്ണനുണ്ണിയും, ബിലാസും, പ്രേംജിത്തും, പ്രതീഷും, അമ്പിയും, സുരഭിയും, ചിന്നുവും, വേണുയേട്ടനും, ഷാജഹാനും, സാമും അമ്മച്ചിയും, ജോജോയും, ഞങ്ങടെ യാത്രകളും.. വഴക്കുകളും, പിണക്കങ്ങളും, തമാശകളും എല്ലാത്തിലും ഉപരി സ്നേഹവും.
ചേച്ചി എന്ന വിളി..! കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു. മുറിയുന്നു. ഏറ്റവും അവസാനം മിണ്ടിയത് സുധി കോപ്പയുടെഫോണിലൂടെയാണ്. അനിലാണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അനിയാ എന്ന് ഉറക്കെ വിളിച്ചു. എന്തോ.. എന്തോ.. എന്തോ.. എന്ന് അനില്‍ വിളി കേട്ടു. ഷോട്ടിന് നേരമായത് കൊണ്ട്.. വര്‍ത്തമാനം പറയാതെ പോയി.. അനിയന്റെ സ്നേഹവും കരുതലും ഇനി ഇല്ല. ഇല്ലേ ഇല്ല. ഇത്രേ ഒള്ളു ! എന്തിനെല്ലാമോ കലഹിച്ച്, വഴക്കിട്ട് നമ്മള് ഇവിടെ ഉണ്ട്. ആരൊക്കെ എത്ര നാളത്തേക്ക് എന്ന് ആര് കണ്ടു?
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...