Connect with us

അന്ന് എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല, ഒരു പക്ഷേ ഇപ്പോഴായിരുന്നുവെങ്കില്‍ പേടിച്ചേനേ…

Malayalam

അന്ന് എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല, ഒരു പക്ഷേ ഇപ്പോഴായിരുന്നുവെങ്കില്‍ പേടിച്ചേനേ…

അന്ന് എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല, ഒരു പക്ഷേ ഇപ്പോഴായിരുന്നുവെങ്കില്‍ പേടിച്ചേനേ…

ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ചിപ്പി. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ചിപ്പി ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇപ്പോള്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തുന്നത്. തലസ്ഥാനം എന്ന ചിത്രത്തിലൂടെയാണ് ചിപ്പി അഭിനയലോകത്തേയ്ക്ക് എത്തുന്നത്. നായികയായും സഹനടിയായും ചെയ്യുന്ന വേഷങ്ങള്‍ എന്തും അതിന്റെ ഫലപ്രാപ്തിയില്‍ എത്തിക്കുവാന്‍ ചിപ്പിയ്ക്ക് സാധിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി, മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം പങ്ക് വെച്ചിരിക്കുകയാണ് ഇപ്പോള്‍. കരിയറിന്റെ തുടക്കത്തിലാണ് ചിപ്പി മമ്മൂട്ടിയ്‌ക്കൊപ്പം പാഥേയം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരിതാ മേനോന്‍ എന്ന കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിച്ചിരുന്നത്. അന്ന് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിനേക്കാളും എക്‌സൈറ്റ്‌മെന്റ് അദ്ദേഹത്തിനെ കാണുന്നതായിരുന്നു എന്ന് ചിപ്പി പറയുന്നു. കൊടൈക്കനാലില്‍ വെച്ച് നടന്ന സിനിമയുടെ ചിത്രീകരണ വേളയിലെ സംഭവങ്ങളെ കുറിച്ച് പറയുകയാണ് ചിപ്പി. ഒരു അഭിമുഖത്തിലൂടെയാണ് താരം ഇതേക്കുറിച്ച് സംസാരിച്ചത്.

സെറ്റില്‍ എറ്റവും ചെറിയ ആള്‍ താനായിരുന്നു. അപ്പോള്‍ അതിന്റെ ഒരു പരിഗണന എല്ലാവരില്‍ നിന്നുമുണ്ടായിരുന്നു. പിന്നെ ചെന്നപ്പോ തന്നെ എല്ലാവര്‍ക്കും പിടികിട്ടി യാതൊരു ബോധവുമില്ലാ എന്നുളള കാര്യം. ഒരു പിടിയും ഇല്ലാതെയാണ് വന്നിരിക്കുന്നത് എന്നും. ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് അവര് തന്ന കെയറിനെ കുറിച്ചെല്ലാം. അന്ന് എനിക്ക് ഒന്നും മനസിലായില്ല. ഇപ്പോഴാണ് എനിക്ക് അങ്ങനെയൊരു സിനിമയിലേക്ക് അവസരം കിട്ടുന്നതെങ്കില്‍ ചിലപ്പോ പേടിയായിരിക്കും. കാരണം അത്രയും വലിയ ആളുകളായിരുന്നു ആ സിനിമയ്ക്ക് പിന്നില്‍. ലോഹിതദാസ് സാര്‍, ഭരത് ഗോപി സര്‍, മമ്മൂക്ക, നെടുമുടി വേണു അങ്കിള്‍. ഇപ്പോഴെങ്ങാനും ആയിരുന്നെങ്കില്‍ ഇവരുടെ കൂടെ നമ്മള്‍ പേടിക്കും. എന്നാല്‍ അന്ന് ഒന്നും അറിയില്ല. അതുകൊണ്ട് എനിക്ക് സെറ്റില്‍ ടെന്‍ഷനൊന്നും ഇല്ലായിരുന്നു. അങ്കിള് എന്നെ അഭിനയിപ്പിച്ചതും അങ്ങനെയാണ്. നീ അവിടുന്ന് ഇങ്ങോട്ട് നടന്നുവാ എന്ന് പറഞ്ഞാല്‍ ഞാന്‍ നടന്നുവരും, എന്റെയടുത്ത് പരിഭ്രമിച്ച് വരാനൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ മുഖത്ത് അതെല്ലാം ഉണ്ടാകും എന്നും ചിപ്പി പറഞ്ഞു.

അച്ഛന്‍ മകള്‍ വളര്‍ത്തച്ഛന്‍ ബന്ധത്തിന്റെ കഥ പറയുന്ന ‘പാഥേയം’ 1989 ല്‍ റിലീസ് ആയ ദശരഥത്തിന്റെ തുടര്‍ക്കഥയാണെന്നും ‘ദശരഥത്തിലെ രാജീവ് മേനോന്‍ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ് എന്നും പറഞ്ഞുകൊണ്ട് ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കര്‍ ലോഹിതദാസ് ഫേസ് ബുക്കില്‍ പങ്ക് വെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ദശരഥം എന്ന ചിത്രം പുറത്ത് വന്ന് 31 വര്‍ഷം തികഞ്ഞ വേളയിലാണ് വിജയ് ശങ്കര്‍ പോസ്റ്റ് പങ്ക് വെച്ചത്. മലയാളസിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടുകളിലൊന്നായിരുന്നു സിബി മലയില്‍ ലോഹിതദാസ് ടീം. നിരവധി ശ്രദ്ധേയമായ ചിത്രങ്ങളാണ് ഇവര്‍ മലയാള സിനിമയ്ക്ക് നല്‍കിയത്. അതിലൊരു ചിത്രമായിരുന്നു ‘ദശരഥം’.


More in Malayalam

Trending

Recent

To Top