
Malayalam
ഡാ…. എങ്ങനെ ഇത് ഞാൻ വിശ്വസിക്കണമെടാ; കിഷോർ സത്യ
ഡാ…. എങ്ങനെ ഇത് ഞാൻ വിശ്വസിക്കണമെടാ; കിഷോർ സത്യ
Published on

സുഹൃത്തും നടനുമായ അനിൽ നെടുമങ്ങാടിനെ ഓർത്ത് വിതുമ്പി കിഷോർ സത്യ. ജീവിതത്തിൽ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ആ നഷ്ടം നികത്താനാകില്ലെന്നും കിഷോർ സത്യ പറയുന്നു.
കിഷോറിന്റെ വാക്കുകള്:
ഡാ…. എങ്ങനെ ഇത് ഞാൻ വിശ്വസിക്കണമെടാ….നൊമ്പരങ്ങളും ദുരന്തങ്ങളും മാത്രമേ ഈ വർഷത്തിന് തരാനുള്ളോ….. അയ്യപ്പനും കോശിയും നിനക്ക് നൽകിയ ഊർജം കൊറോണ പ്രതിസന്ധിയിൽ തടസപ്പെട്ട വിഷമം ഞാനും സംവിധായകൻ അൻസാർ ഖാനും തമ്മിൽ ഈയിടെ സംസാരിച്ചിരുന്നു.
കഴിഞ്ഞ മാസം ഷൂട്ട് ബ്രേക്കിൽ വീട്ടിൽ വന്നപ്പോൾ ഏറെക്കാലത്തിനു ശേഷമാണ് ഞാൻ നിന്നെ വിളിച്ചത്. രാവിലേ 11 മണിക്ക് വിളിച്ച് ഉണക്കമുണർത്തിയെങ്കിലും നീ അനിഷ്ടം കാട്ടാതെ സംസാരിച്ചു. ഏറെ വൈകിയെങ്കിലും നിനക്ക് സിനിമയിൽ സ്വന്തം ഒരിടം കണ്ടെത്താൻ ആയതിന്റെ സന്തോഷവും പങ്കുവച്ചു.
നിന്റെ ആദ്യ സിനിമ തസ്ക്കര വീരൻ ആയിരുന്നു എന്നെനിക്കു തോന്നുന്നു. എന്റെ രണ്ടാമത്തെയും. നിന്റെ ആ രംഗത്തിൽ ഒപ്പം ഞാനും അഭിനയിച്ചു. അതിൽ ഉപരി കൈരളിയിലെ നിന്റെ പ്രോഗ്രാമിന്റെ കട്ട ആരാധകൻ ആയിരുന്നു ഞാൻ ആക്കാലത്തു നമ്മൾ പലവട്ടം കണ്ടു പിന്നെ കാലത്തിന്റെ വഴികളിൽ നമ്മൾ സ്വന്തം പാതകൾ കണ്ടെത്താൻ ശ്രമിച്ചു. പക്ഷേ ഇന്ന് ഈ ക്രിസ്മസ് ദിനം തകർത്തു കളഞ്ഞല്ലോടാ….. ഇനി എന്ത് പറയാൻ…..
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...