Connect with us

ഇരുപത് വര്‍ഷങ്ങള്‍ പിറകോട്ട് നടത്തുന്ന നീലഗിരിയുടെ തണുത്തുറഞ്ഞ ഓര്‍മകളുമായി സിബി മലയിൽ

Malayalam

ഇരുപത് വര്‍ഷങ്ങള്‍ പിറകോട്ട് നടത്തുന്ന നീലഗിരിയുടെ തണുത്തുറഞ്ഞ ഓര്‍മകളുമായി സിബി മലയിൽ

ഇരുപത് വര്‍ഷങ്ങള്‍ പിറകോട്ട് നടത്തുന്ന നീലഗിരിയുടെ തണുത്തുറഞ്ഞ ഓര്‍മകളുമായി സിബി മലയിൽ

തിരനോട്ടത്തിലാണ് മോഹൻലാൽ ആദ്യം അഭിനയിച്ചത് സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കളായിരുന്നു. സിനിമ റിലീസ് ചെയ്തിട്ട് നാൽപ്പത് വർഷം പൂർത്തിയാവുകയാണ് . ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച് സംവിധായകൻ സിബി മലയിൽ.

‘ഈ ക്രിസ്തുമസ് പുലരിയിലേക്ക് എന്നെ വിളിച്ചുണര്‍ത്തിയത് ലാലാണ്, ആശംസകള്‍ നേര്‍ന്നുകൊണ്ട് ഓര്‍മ്മപ്പെടുത്തിയത് അദ്ദേഹത്തിന് ഞാന്‍ രണ്ട് മാര്‍ക്ക് കൊടുത്തിട്ട് നാല് പതിറ്റാണ് ആയ കാര്യമാണ്. അതെ മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞിട്ട് ഇന്നേക്ക് നാല്‍പതു വര്‍ഷങ്ങള്‍.

പിന്നെ ജോക്കുട്ടന്‍ (ജിജോ) എന്നെ വിളിച്ചു, ഞാന്‍ പാച്ചിയെ (ഫാസില്‍) വിളിച്ചു. കൊടൈക്കനാലിന്റെ സുഖമുള്ള കുളിരാര്‍ന്ന ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്ക് ഞങ്ങള്‍ ഓരോരുത്തരുടെയും ഉള്ളിലൂടെ കടന്നുപോകുന്നത് ഞാനറിയുന്നു. പപ്പ(നവോദയ അപ്പച്ചന്‍), അശോക് കുമാര്‍ സാര്‍, ശേഖര്‍ സാര്‍, ആലുംമൂടന്‍ ചേട്ടന്‍, പ്രതാപചന്ദ്രന്‍ ചേട്ടന്‍, ക്യാമറ അയ്യപ്പന്‍, സൗണ്ട് കുറുപ്പ്, എസ്.എല്‍.പുരം ആനന്ദ്, മ്യൂസിക് ഗുണശേഖര്‍… വിടപറഞ്ഞു പോയ എല്ലാ പ്രിയപ്പെട്ടവരെയും ഓര്‍ക്കുന്നു.

എനിക്കും ലാലിനും ഓര്‍മ്മകള്‍ ഇനിയുമുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ പിറകോട്ട് നടത്തുന്ന നീലഗിരിയുടെ തണുത്തുറഞ്ഞ ഓര്‍മകള്‍. ദേവദൂതന്റെ സുഖനൊമ്പരങ്ങള്‍ ഉണര്‍ത്തുന്ന ഓര്‍മകള്‍. ദേവദൂതന് ഇരുപത് വയസ്. നന്ദി!! പ്രിയ ലാലു ഒരുമിച്ചുള്ള ഓര്‍മ്മകളുടെ മറുകര കൈകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്.’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top