
Malayalam
അവശനായി ക്ഷീണിച്ച് വീട്ടിലെത്തി; കരഞ്ഞ് കൊണ്ട് ഭാര്യാ എന്നോട് ചോദിച്ചത് ആ ഒരൊറ്റ കാര്യം; ദേവൻ
അവശനായി ക്ഷീണിച്ച് വീട്ടിലെത്തി; കരഞ്ഞ് കൊണ്ട് ഭാര്യാ എന്നോട് ചോദിച്ചത് ആ ഒരൊറ്റ കാര്യം; ദേവൻ

നടൻ എന്നതിലുപരി രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് ദേവൻ. . നിലവിലെ രാഷ്ട്രീയ ജീർണതയെ തുടർന്നാണ് ദേവൻ ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചത്. ഒരു മുന്നണിയിലും സഹകരിക്കാതെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആണ് ദേവന്‍റെ തീരുമാനം
രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിച്ചുകൂടെയെന്ന് പലതവണ ഭാര്യ തന്നോട് ചോദിച്ചിരുന്നുവെന്ന് ദേവൻ പറയുന്നു . ജീവിക്കാൻ ആവശ്യമുള്ള പണം ഉള്ളപ്പോൾ ഇങ്ങനെ കഷ്‌ടപ്പെടുന്നത് എന്തിനാണെന്ന് ഭാര്യ സുമ വിഷമത്തോട് ചോദിച്ചിട്ടുണ്ട്. എന്നാൽ അതിന് ഉത്തരമായി നൽകിയ മറുപടിയാണ് ഇന്നും തന്നെ നിലനിർത്തുന്നതെന്ന് ദേവൻ പറയുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിലാണ് ദേവൻ മനസു തുറന്നത്
ദേവന്റെ വാക്കുകൾ-
‘ആരണ്യകം എന്ന ചിത്രത്തിലെ കഥാപാത്രം എന്റെ പൊളിറ്റിക്കൽ ഐഡിയോളജിയുമായി യോജിച്ചുപോകുന്ന ചിത്രമാണ്. അതിലെ കഥാപാത്രം ചോദിക്കുന്നതുപോലെ, എനിക്ക് വായിക്കാൻ പുസ്‌തകവും കഴിക്കാൻ ഭക്ഷണവുമുണ്ട്. എന്നാൽ അത് എനിക്കുമാത്രം പോരല്ലോ? അതുതന്നെയാണ് ദേവന്റെ പൊളിറ്റിക്കൽ ഐഡിയോളജി. എന്റെ സുമ (ഭാര്യ) എന്നോടു പറയും; എന്തിനാ ഇങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ഇവിടെ ഭയങ്കര പ്രശ്‌നങ്ങളാണല്ലോ എന്ന്. ഒരിക്കൽ ഇലക്ഷൻ കഴിഞ്ഞ് ക്ഷീണിച്ച് അവശനായി ഞാൻ വീട്ടിലെത്തി. വന്നുകയറിയപ്പോൾ കരഞ്ഞുകൊണ്ട് അവൾ എന്നോട് ചോദിച്ചത്, നമുക്ക് പറ്റിയ പണിയല്ലിത് നിർത്തിക്കൂടെ എന്നായിരുന്നു. ഒറ്റ മകളേ നമുക്കുള്ളൂ; അവളെ കല്യാണം കഴിപ്പിക്കാനും, നമുക്ക് ജീവിക്കാനുമുള്ള പണം ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ എന്ന്. നമുക്ക് മാത്രം പോരല്ലോടി എന്നായിരുന്നു അതിനുള്ള എന്റെ മറുപടി. ആ ചിന്ത തന്നെയാണ് ഇന്നും എന്നെ ഇവിടെ നിർത്തുന്നത്’.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....