Connect with us

ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി….

Malayalam

ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി….

ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി….

വാതില്‍ക്കലില്‍ നിന്ന് കുറുകിയ വെള്ളരിപ്രാവുകളെയും ദിക്റ് മൂളണ തത്തകളെയും അനാഥമാക്കി സൂഫി വിട പറഞ്ഞിരിക്കുകയാണ്. ഹൃദയാഘാതത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന്‍ ഷാനവാസിന്റെ മരണം ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്

അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയോടെയാണ് നിർമാതാവും നടനുമായ വിജയ് ബാബു എത്തിയത് . “ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി…. നമ്മുടെ സൂഫി.. നിനക്കുവേണ്ടി ഞങ്ങളുടെ പരമാവധി ശ്രമിച്ചു ഷാനൂ, ഒരുപാട് സ്നേഹം”, വിജയ് ബാബു കുറിച്ചു. ഷാനവാസ് ഒരുക്കിയ സൂഫിയും സുജാതയും നിർമിച്ചത് വിജയ് ബാബുവായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഷാനവാസ്. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ അവസാനശ്രമമെന്ന നിലയിൽ ഇന്നലെ രാത്രിയോടെ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചിരുന്നു. വിജയ് ബാബു അടക്കമുളള സുഹൃത്തുക്കളാണ് ഇതിനു മുന്നിൽ നിന്നത്. എന്നാൽ പരിശ്രമങ്ങളെല്ലാം വിഫലമായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.

തുടര്‍ന്ന് സുഹൃത്തുക്കള്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യാത്രാമധ്യേ ആംബുലന്‍സില്‍വെച്ച്‌ രക്തസ്രാവവുമുണ്ടായി.ഇതിനിടെ, ഷാനവാസ് മരിച്ചതായി വ്യാഴാഴ്ച ഉച്ചയോടെ സിനിമ സാങ്കേതികപ്രവര്‍ത്തകരുടെ കൂട്ടായ്മായ ഫെഫ്കയുടെ ഫേസ്ബുക്ക് പേജിലും തുടര്‍ന്ന് മാധ്യമങ്ങളിലും വാര്‍ത്ത പ്രചരിച്ചു. കുടുംബാംഗങ്ങള്‍ ഇത് നിഷേധിക്കുകയും ഷാനവാസ് വെന്‍റിലേറ്ററിലാണെന്നും ഹൃദയമിടിപ്പ് നിലച്ചിട്ടില്ലെന്നും അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നും സംവിധായകന്‍ വിജയ്ബാബു ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതോടെ ഷാനവാസിനെ സുഹൃത്തുക്കള്‍ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്

എഡിറ്ററായി സിനിമ രംഗത്ത് എത്തിയ ഷാനവാസ് 2015ല്‍ പുറത്തെത്തിയ ‘കരി’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു. പിന്നീടാണ് ജയസൂര്യയെയും അദിതി റാവു ഹൈദരിയെയും പ്രധാന കഥാപാത്രങ്ങളാക്കി ‘സൂഫിയും സുജാതയും’ എന്ന ചിത്രം ഒരുക്കിയത്.

More in Malayalam

Trending

Recent

To Top