ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് കുടുംബവിളക്ക്. പ്രമുഖരായ താരങ്ങള്‍ അണിനിരക്കുന്ന പരമ്പരയില്‍ നടി മീര വാസുദേവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പരമ്പരയിൽ ശീതളിനെ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. അഭിനേത്രിയും നര്‍ത്തകിയുമായ മൃദുല വിജയ് യുടെ സഹോദരിയാണ് പാര്‍വതി. ചേച്ചിയ്ക്ക് പിന്നാലെ പാർവതിയും അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു.
ഇതേ സീരിയലിന്റെ ക്യാമറാമാനായിരുന്ന അരുണ്‍ ആണ് പാര്‍വതിയെ താലി ചാര്‍ത്തിയത്. എന്നാൽ വിവാഹത്തോടെ പരമ്പരയിൽ നിന്ന് താൽക്കാലികമായി പാർവതി പിന്മാറുകയായിരുന്നു
അഭിനയ മേഖലയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം.
വിവാഹ ശേഷമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങളും കുറിപ്പും ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ രാത്രി മനോഹരമാക്കിയതിനും പിറന്നാളാഘോഷം അവിസ്മരണീയമാക്കിയതിനും ഭര്‍ത്താവിന് നന്ദി പറഞ്ഞാണ് പാര്‍വതി എത്തിയത്. പാര്‍വതിയുടെ പോസ്റ്റിന് കീഴിലായി ആദ്യം കമന്റുമായെത്തിയതും അരുണാണ്. ഹാപ്പി ബര്‍ത്ത് ഡേ മൈ ബേബിയെന്നെഴുതിയ കേക്കിന്റെ ചിത്രവും ഇരുവരും ഒരുമിച്ചുള്ള സെല്‍ഫി ചിത്രവുമാണ് താരം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന് പിറന്നാളാശംസ അറിയിച്ചെത്തിയിട്ടുള്ളത്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...