Connect with us

പൊളിക്കാന്‍ കഴിയാത്ത അടിത്തറ, അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാത്ത പ്രകടനശക്തി ഇതാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയരഹസ്യം!

Malayalam

പൊളിക്കാന്‍ കഴിയാത്ത അടിത്തറ, അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാത്ത പ്രകടനശക്തി ഇതാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയരഹസ്യം!

പൊളിക്കാന്‍ കഴിയാത്ത അടിത്തറ, അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാത്ത പ്രകടനശക്തി ഇതാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയരഹസ്യം!

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രശംസിച്ച്‌ നടന്‍ ദേവന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തന ശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ചു എന്നാണ് അദ്ദേഹം കുറിച്ചത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയരഹസ്യം പാഠമാക്കണമെന്നും ദേവന്‍ പറയുന്നു.

ദേവന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

“ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍.. ആദ്യം തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തന ശൈലിയും സംഘടനാ കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്. പൊളിക്കാന്‍ കഴിയാത്ത അടിത്തറ, അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാത്ത പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയരഹസ്യം. ഇത് പഠനവിഷയമാക്കേണ്ടതാണ്. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണ്.

അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ശക്തിയും ജനപിന്തുണയും അംഗീകരിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേയും ഞാന്‍ അഭിനന്ദിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവര്‍ക്കും. സ്നേഹാദരങ്ങളോടെ, ദേവന്‍ ശ്രീനിവാസന്‍.”

Continue Reading
You may also like...

More in Malayalam

Trending

Recent

To Top