
News
നടിയുടെ അച്ഛന് മലയാള സിനിമയിലെ ശ്രദ്ധേയ സാനിധ്യം; ലുലു മാളില്‍ അപമാനിക്കപ്പെട്ടത് ദേശീയ പുരസ്കാരത്തിന് പരിഗണിച്ച നടി!
നടിയുടെ അച്ഛന് മലയാള സിനിമയിലെ ശ്രദ്ധേയ സാനിധ്യം; ലുലു മാളില്‍ അപമാനിക്കപ്പെട്ടത് ദേശീയ പുരസ്കാരത്തിന് പരിഗണിച്ച നടി!

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വച്ച് അപമാനിച്ചത് ദേശീയ പുരസ്കാരത്തിന് പരിഗണിച്ച നടി. സംഭവം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കട്ടെയെന്ന് നടി രേവതി മാധ്യമങ്ങളോട് പ്രതികരിച്ചത്
കൊച്ചിയിലെ മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചതിന് ശേഷം യുവാക്കള്‍ പിന്തുടര്‍ന്നുവെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്റെ ആഘാതത്തില്‍ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും നടി കുറിച്ചു.
അതെ സമയം നടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കും. കുറച്ചുസമയംമുൻപ് കളമശ്ശേരി പൊലീസ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. സംഭവത്തില്‍ നേരത്തെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു
ലുലു മാളില്‍ അപമാനിക്കപ്പെട്ടത് ദേശീയ പുരസ്കാരത്തിന് പോലും പരിഗണിച്ച നടിയെ ആണെന്ന് തിരിച്ചറിയുമ്പോഴാണ് പ്രമുഖര്‍ക്ക് പോലും സുരക്ഷിതയായി നടക്കാന്‍ കഴിയാത്ത വിധം നമ്മുടെ നാട് അധഃപതിച്ച് പോയോ എന്ന് ആലോചിച്ച് പോകുന്നത്. വിരലില്‍ എണ്ണാവുന്ന സിനിമകളിലൂടെ മലയാളിയുടെ മനസ്സിലെ താരമായ നടിയുടെ അച്ഛന് മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.
ഏത് മലയാളിയും ഒറ്റ നോട്ടത്തില്‍ തന്നെ കണ്ടാല്‍ തിരിച്ചറിയുന്ന നടിയാണ് മാളിലെ തിരക്കിനിടെയില്‍ അപമാനിക്കപ്പെട്ടത്. സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഇതേ അവസ്ഥ തന്നെയാകില്ലേ തിരക്കിനിടയില്‍ എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന ചോദ്യം.
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...