Connect with us

ഭര്‍ത്താവിനെ പോലും പുച്ഛിക്കാന്‍ അനുവദിക്കരുത്; ആളുകളുടെ പ്രതികരണം തന്നെ തകര്‍ത്തു കളഞ്ഞുവെന്ന് താരത്തിന്റെ ഭാര്യ

News

ഭര്‍ത്താവിനെ പോലും പുച്ഛിക്കാന്‍ അനുവദിക്കരുത്; ആളുകളുടെ പ്രതികരണം തന്നെ തകര്‍ത്തു കളഞ്ഞുവെന്ന് താരത്തിന്റെ ഭാര്യ

ഭര്‍ത്താവിനെ പോലും പുച്ഛിക്കാന്‍ അനുവദിക്കരുത്; ആളുകളുടെ പ്രതികരണം തന്നെ തകര്‍ത്തു കളഞ്ഞുവെന്ന് താരത്തിന്റെ ഭാര്യ

ഈ വര്‍ഷം നിരവധി നടിമാരാണ് ഗര്‍ഭിണിമാരായിരിക്കുന്നത്. ഓരോരുത്തരും ഗര്‍ഭകാലം ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. പ്രസവ ശേഷം സ്ത്രീകള്‍ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്നെഴുതി തമിഴ് നടന്‍ നകുലിന്റെ ഭാര്യ ശ്രുതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ തന്റെ ഒരു ചിത്രം ഷെയര്‍ ചെയ്്തിരുന്നു. മനോഹരമായ സാരി, ഞാന്‍ നന്നായി സാരി ഉടുത്തിട്ടുണ്ട്. ആളുകള്‍ക്ക് ഈ സാരി ഇഷ്ടപെടും, അവര്‍ അത് വാങ്ങാന്‍ ആഗ്രഹിക്കും എന്നൊക്കെ ചിന്തിച്ചായിരുന്നു ഫോട്ടോ ഷെയര്‍ ചെയ്തത്. എന്നാല്‍ ആളുകളുടെ പ്രതികരണം തന്നെ തകര്‍ത്തു കളഞ്ഞുവെന്നാണ് ശ്രുതി പറയുന്നത്.

പ്രസവസമയത്തെ ഭാരത്തിന്റെ ഒരു ഭാഗം ഇപ്പോഴും എന്നില്‍ ഉണ്ട്. എന്നിലിപ്പോഴും സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ട്. പഴയ വസ്ത്രങ്ങള്‍ എനിക്ക് പലപ്പോഴും പാകമാകാറില്ല. വലിയ സൈസില്‍ ഉള്ള വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഞാന്‍ പലപ്പോഴും സങ്കടപ്പെടാറുണ്ട്. എന്റെ കക്ഷത്തില്‍ കറുപ്പ് നിറമുണ്ട്. എങ്കിലും ഞാന്‍ സ്ലീവ് ലെസ്സ് ധരിക്കാറുണ്ട്. ഞാന്‍ ഇങ്ങനെയാണ് എന്ന് എന്നെ തന്നെ മനസിലാക്കിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഇന്ന് ഞാന്‍ എന്താണോ അതിനെ ആണ് ഞാന്‍ സ്‌നേഹിക്കുന്നത് . ആളുകള്‍ എന്റെ ഉയരത്തെ പറ്റി കളിയാക്കുന്നത് കൊണ്ട് ഞാന്‍ കൂനി നടന്നിരുന്നു. എന്റെ മാറിടത്തിന്റെ വലുപ്പം എന്നെ പലപ്പോഴും ബോധവധിയാക്കിയിരുന്നു.. ഇതെല്ലം എന്നെ സാരമായി ബാധിച്ചിരുന്നു. പലപ്പോഴും നടുവേദനയും കാലു വേദനയും അസാധ്യമാകാറുണ്ട് എന്നും താരം പറയുന്നു.

നിങ്ങള്‍ നിങ്ങളെ തന്നെ ഇങ്ങനെ സമ്മര്‍ദ്ദത്തിലാക്കരുത്. ഗര്‍ഭകാലത്തും അതിനു ശേഷവും മാനസികവും ശാരീരികവുമായ ഒരുപാട് സമ്മര്‍ദ്ദങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നു പോയത്. ഭാരം കുറയ്ക്കുന്നതും സ്‌ട്രെച്ച് മാര്‍ക്കുകള്‍ കളയുന്നതും നിങ്ങളുടെ അവസാനത്തെ പരിഗണന ആകണം. അമ്മയാകുന്നത് എളുപ്പമല്ല. എന്തിനാണ് നിങ്ങള്‍ ആ മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. യുദ്ധങ്ങളില്‍ നിന്നുണ്ടായ മുറിവുകള്‍ ആളുകള്‍ ആഘോഷിക്കുന്നു. എന്തു കൊണ്ട് പ്രസവത്തിനു ശേഷമുള്ളതിനെ അങ്ങനെ അഘോഷിച്ചു കൂടാ. ഭാരം കുറച്ച ശേഷവും ആ പാടുകള്‍ എന്തുകൊണ്ട് കൂടെ കൊണ്ട് നടന്നു കൂടാ. നിങ്ങള്‍ എന്താണെന്നും നിങ്ങളുടെ കരുത്ത് എന്താണെന്നുമാണ് ആ പാടുകള്‍ സൂചിപ്പിക്കുന്നത്. ആരെയും, നിങ്ങളുടെ ഭര്‍ത്താവിനെ പോലും നിങ്ങളെ പുച്ഛിക്കാന്‍ അനുവദിക്കരുത് എ്ന്നും ശ്രുതി കുറിച്ചു.

ബോയ്‌സ്, വല്ലിനം, മാസിലാമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടാനണ്് നകുല്‍. തങ്ങള്‍ക്ക് കുഞ്ഞ് പിറന്നതിന്റെ സന്തോഷം താരം തന്നെ ആരാധകരുമായി പങ്കിട്ടിരുന്നു. അഞ്ച് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു ഇരുവരും. എന്നാല്‍ പ്രസവം വേറിട്ട രീതിയിലാക്കി ജനശ്രദ്ധ നേടിയെടുത്ത താരദമ്പതിമാരാണ് ഇ്‌രുവരും. ശ്രുതി വാട്ടര്‍ ബെര്‍ത്തിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തെ കുറിച്ചുള്ള ആകുലതകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലെന്നാണ് ഇരുവരും പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞത്. പ്രസവത്തിന് ശേഷം പൂര്‍ണ ആരോഗ്യവതിയായി നില്‍ക്കുന്ന ചിത്രങ്ങളുമായി ശ്രുതി എത്തിയിരുന്നു. ഞങ്ങള്‍ തിരഞ്ഞെടുത്ത രീതി കാലഹരണപ്പെട്ടതാണെന്ന് കരുതുന്ന ആളുകളുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യം അടക്കമുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്നുമായിരുന്നു പ്രസവം. ഞങ്ങള്‍ ചെയ്തത് നിങ്ങള്‍ ചെയ്യണമെന്നില്ല. ഇതേ കുറിച്ച് പഠനം നടത്തി ശരിയായ ചോദ്യങ്ങള്‍ ചോദിക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ശ്രുതി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in News

Trending