മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര മകൾക്കായി എഴുതിയ പിറന്നാൾ കുറിപ്പ് വൈറൽ ആകുന്നു. ചിത്രയുടെയും വിജയ ശങ്കറിന്റെയും മകൾ ആയ നന്ദന ഓർമ്മയായിട്ട് വർഷങ്ങൾ പിന്നിടുന്നു. മകളുടെ ചിത്രത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയഹാരിയായ കുറിപ്പ് ആരാധകരെ കണ്ണീരണിയിക്കുകയാണ്. ഒരു ദിവസം ഭൂമിയിൽ നിന്നും വേർപെട്ട് മകള്‍ക്കരികിൽ എത്തുന്നതിനെക്കുറിച്ചും അവിടെ വീണ്ടും ഒരുമിച്ചു ജീവിക്കുന്നതിനെയും കുറിച്ച് ചിത്ര എഴുതുന്നു.
കാലത്തിനു മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടമെന്തെന്ന് ശരിക്കും ദൈവത്തിന് അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമായിരുന്നു. ഈ ദുഖം ഞങ്ങള്‍ക്കൊപ്പമുണ്ടാകും കാലം എത്ര കഴിഞ്ഞാലും. ആ വേദനയില്‍ കൂടി ഞങ്ങള്‍ കടന്നു പോകുന്നു. ഞങ്ങളെ രണ്ടു പേരെയും ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ഒത്തിരി പിറന്നാള്‍ ആശംസകള്‍’ .-ചിത്ര കുറിച്ചു.
നിരവധി ആരാധകർ ആണ് നന്ദന മോൾക്കു പിറന്നാൾ ആശംസകളും ചിത്രക്കും ഭർത്താവിനും ആശ്വാസ വാക്കുകളും നൽകുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങളും അധികനാൾ നീണ്ടു നിന്നില്ല. 2011 ഏപ്രിൽ 11ന് ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെട്ടു. മകളുടെ ജന്മദിനത്തിലും ഓർമദിനത്തിലുമെല്ലാം ഗായിക ചിത്രങ്ങൾ പങ്കുവയ്ക്കുകയും മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന നൊമ്പരം വെളിപ്പെടുത്തുകയും ചെയ്യാറുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....