
Malayalam
‘കേരളത്തിലും ബിജെപി വളരുന്നു’ ബിജെപിയുടെ പരാജയത്തിന് പിന്നാലെ എല്‍ഡിഎഫിനെ അഭിനന്ദിച്ച് കൃഷ്ണകുമാര്‍
‘കേരളത്തിലും ബിജെപി വളരുന്നു’ ബിജെപിയുടെ പരാജയത്തിന് പിന്നാലെ എല്‍ഡിഎഫിനെ അഭിനന്ദിച്ച് കൃഷ്ണകുമാര്‍

തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം നിലനിര്‍ത്തിയ എല്എഡിഎഫിനു അഭിനന്ദനങ്ങളുമായി നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍. ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. തിരുവനന്തപുരം ഭാഗത്ത് ബിജെപിയുടെ സ്റ്റാര്‍ ക്യാംപെയ്നറായി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൃഷ്ണകുമാര്‍ രംഗത്തിറങ്ങിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ്പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കുന്നത് ബിജെപി മേയറായിരിക്കും’ എന്നായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് നടന് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, മോഡി ഇനി വന്നാലും എല്‍.ഡി.എഫ് മേയര്‍ തന്നെ സ്വീകരിക്കണമെന്നാണ് തിരുവനന്തപുരത്തെ ജനങ്ങള്‍ വിധിയെഴുതിയത്.
തിരുവനന്തപുരം കോര്പറേഷന് ജയിച്ച ഇടതുപക്ഷ മുന്നണ്ണിക്ക് അഭിനന്ദനങള്‍ അറിയിച്ചാണ് കൃഷ്ണ കുമാര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച എന്‍ഡിഎ മുന്നണിക്കും അഭിനന്ദനങള്‍ അറിയിക്കുന്നുണ്ട് താരം. യുഡിഎഫിനേ പറ്റി ഒന്നും പറയാനില്ലെന്നും പറഞ്ഞു. കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എന്‍ഡിഎ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തി. ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകള്‍ നേടുമ്പോള്‍ എന്‍ഡിഎയുടെ പ്രത്യേകിച്ചു ബിജെപി നേതാക്കള്‍, സംഘപ്രവര്‍ത്തകര്‍, ശക്തരായ സ്ഥാനാര്‍ഥികള്‍, പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച അനേകം വ്യക്തികള്‍, മീഡിയ, സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍, നല്ലവരായ ലക്ഷോപലക്ഷം വോട്ടര്‍മാര്‍ക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ഒരു കാര്യം ഉറപ്പായി ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഇനി വരും ദിനങ്ങളില്‍ കാണാന്‍ പോകുന്നത് എന്‍ഡിഎ vs എല്‍ഡിഎഫ്+ യു്ഡിഎഫ്് മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവര്‍ത്തിക്കുക, പ്രയത്നിക്കുക.നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ്. ദശകങ്ങളായി ഒരു കുടുംബത്തിന്റെ കോട്ടയായിരുന്ന അമേട്ടിയില്‍ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കേട്ടുകെട്ടിച്ചതോര്‍ക്കുക.എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്. പാര്‍ലിമെന്റില്‍ 2 സീറ്റില്‍ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വര്‍ഷങ്ങളില്‍ പിടിച്ചെടുക്കും. പൂര്‍ണ വിശ്വാസത്തോടെ മുന്നേറുക. നമ്മള് ജയിക്കുമെന്നും നമ്മള് ഭരിക്കുമെന്നും പറഞ്ഞാണ് കൃഷ്ണകുമാര്‍ അവസാനിപ്പിച്ചത്.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...